ജി.എച്ച്. എസ്.എസ്. ആതവനാട്/അക്ഷരവൃക്ഷം/നമുക്കൊന്നിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്കൊന്നിക്കാം


നാം ......................................
ആകെ ഭീതിയിലായ നേരം,
അണു കേറി വേഗം ഭരിച്ച നേരം,
ഒരു നുള്ള് ഉള്ളം പിടഞ്ഞ നേരം
ഇതിനനുവദിക്കയില്ലെന്നോതി നാം,
കേരള - നാട്ടിൽ കിടക്കുന്നവർ.
പിടിച്ചു കെട്ടീടണം ഈ ദ്രോഹിയെ,
വീട്ടിലിരുന്നു കൊണ്ടായിടട്ടെ.

നാമൊന്ന് വീട്ടിലിരുന്നുവെന്നാൽ,
നാമൊന്ന് സോപ്പിൽ കുളിച്ചുവെന്നാൽ,
നാമൊന്നകലം പാലിച്ചുവെന്നാൽ,
നാമൊന്ന് മാസ്കിൽ മുഖം മറച്ചുവെന്നാൽ....

ഓടിക്കാം ആ ദ്രോഹിയെ,
കാത്തീടാം ഈ നാടിനെ...
തുണക്കാം നമുക്കീ പ്രവർത്തകരെ,
സർക്കാരിനെ,
നല്ലവരായ ജനങ്ങളെ.

തൂത്തു തുരത്താം മഹാമാരിയെ
കാത്തിരിക്കയാം നല്ലനാളേക്കായ്‌ ...

വീട്ടിലിരിക്കാം സുരക്ഷിതമാവാം.


 

മിൻഹ.
9 എ . ജി എച്ച് എസ് എസ് ആതവനാട്
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത