സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/ശുചിത്വം വന്ന വഴി
ശുചിത്വം വന്ന വഴി
P align=justify>ഇതു പണ്ടു നടന്ന കഥയൊന്നുമല്ല. ഇപ്പോൾ നടന്നിരിക്കുമെന്ന് എനിക്കുറപ്പുമില്ല. എങ്കിലും ഒരിക്കൽ ഇതു നടക്കുമെന്ന് തീർച്ചയാണ്. ഒരു കുടുംബത്തിന്റെ നിലനിൽപ്പ് അതിലുള്ളവരുടെ സ്നേഹത്തില്ണ് വേരുറപ്പിക്കപ്പെട്ടിരിക്കുന്നത്. പരസ്പരസ്നേഹമുണ്ടെങ്കിലും അത് പ്രകടമാക്കാൻ സാധിക്കാത്ത കുടുംബങ്ങളുമുണ്ട്. അത്തരമൊരു കുടുംബമായിരുന്നു കിച്ചുവിന്റേത്. അച്ചനും അമ്മയും ജോലിക്കാർ. വീട് ഓഫീസ്, വീട് ഓഫീസ് എന്ന ചിത്രം മാത്രമുള്ളവർ. ഇന്നു കിച്ചുവിന് ഒൻപതു വയസ്സുണ്ട്. എല്ലാം കണ്ടു മനസ്സിലാക്കാനുള്ള പ്രായമായി. എങ്കിലും സ്നേഹത്തിന്റെ കുറവുകൊണ്ട് അവൻ പലതും ചിന്തിച്ചു കൂട്ടാറുണ്ട്. പ്രായത്തിനനുസരിച്ച് അവന്റെ ചിന്തകൾ പെരുകിപ്പെരുകി വന്നുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ കൊറോണക്കാലം വന്നെത്തി. എല്ലാവരും ലോക്ഡൗണിലായി. അങ്ങനെയിരിക്കെ അവർ ഒരുമിച്ചിരുന്ന് സംസാരിക്കാൻ തുടങ്ങി. ഒരു ദിവസം അയൽക്കാർ വീടും പരിസരവും വൃത്തിയാക്കുന്നതു കാണാനിടയായി. കിച്ചവും വീട്ടുകാരും വൃത്തിയാക്കൽ ആരംഭിച്ചു. നാട്ടിലെല്ലാവരും ഇതു പിന്തുടർന്നു. നാടുമുഴുവൻ വൃത്തിയായി, ഒപ്പം വായുയും. അന്ന് രാത്രി, പലപ്പോഴായി തന്റെ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങളോര്ത്ത്‍ അവൻ പശ്ചാത്തപിച്ചു. അവൻ ഓർത്തു ഈ മഹാമാരി എന്തിനൊക്കെയാണ് തുടക്കം കുറിച്ചതെന്ന്. ഒരു ദുരന്തം എത്ര നല്ല അവസരമാണ് എല്ലാവർക്കും നൽകിയത്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ