സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/ഞാൻ പടയാളി

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ പടയാളി

കൊറോണ വൈറസ്സിൽ ജനിതക മാറ്റം സംഭവിച്ച നോവൽ കൊറോണ വൈറസ്സ് ശ്വാസനാളത്തെ ബാധിക്കുന്ന ഒരു രോഗാണുവാണ്.ചൈനയിലെ വുഹാനിൽ 2019 ഡിസംബർ മാസത്തിൽ ആദ്യമായി കാണപ്പെട്ട ഈ രോഗം COVID 19എന്ന പേരിൽ അറിയപ്പെടുന്നു.ആഗോളവ്യാപകമായി പടർന്നു പിടിച്ച ഈ സാംക്രമികരോഗം ഇന്ന് ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളിയാണ്. പകരുന്ന രീതി -രോഗാണു വാഹകർ ചുമക്കുമ്പോഴും ,തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിൽ ഈ വൈറസ്സ് ഉണ്ടാകും. -തറയിലും മറ്റു പ്രതലങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഈ രോഗാണു നാം സ്പർശിക്കുമ്പോൾ നമ്മുടെ കൈകളിലും പിന്നീട് അത് മൂക്കിലേക്കും വായിലേക്കും കടന്നു ചെല്ലാൻ ഇടയാക്കുന്നു. സംക്രമണകാലയളവ് രണ്ടുമുതൽ പതിന്നാലു ദിവസ്സത്തിനുള്ളിൽ രോഗാണു വാഹകർ രോഗലക്ഷണങ്ങൾപ്രകടിപ്പിക്കുന്നു.ചിലപ്പോഴൊക്കെ രോഗലക്ഷണങ്ങൾ പുറമെ കാണിക്കാതെയും രോഗം കണ്ടുവരുന്നു. രോഗലക്ഷണങ്ങൾ -പനി ,ക്ഷീണം , വരണ്ട ചുമ ,തൊണ്ടവേദന ,ജലദോഷം ,ശ്വാസതടസ്സം, ശരീരവേദന, ഛർദ്ദി, വയറിളക്കം പരിശോധനരീതി -മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങൾ പരിശോധിക്കുന്നു . -രക്തപരിശോധന പ്രതിരോധമാർഗ്ഗങ്ങൾ -ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവ്വാലയോ, ടിഷ്യുപേപ്പറോ ഉപയോഗിച്ച് മൂക്ക് ,വായ് എന്നിവ മറക്കുക -ഉപയോഗശേഷം തുവ്വാലയും ടിഷ്യുപേപ്പറും വലിച്ചറിയാതെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം ഇടുക. -കൈകൾ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക .അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. -സാമൂഹിക അകലം പാലിക്കുക -കൈകൾ കൊണ്ട് മുഖത്തും ,വിരലുകൾകൊണ്ട് മൂക്കിലും വായിലും ഇടുന്നത് ഒഴിവാക്കുക. -രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന ഭക്ഷണരീതികൾ ശീലമാക്കുക -വ്യക്തിശുചിത്വം ഉറപ്പുവരുത്തുക. -പരിസരശുചിത്വം പാലിക്കുക -മാനസിക സമ്മർദ്ധം കുറയ്ക്കുക. -ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. ചികിത്സ കൊറോണവൈറസ്സിന് ഇതുവരെ കൃത്യമായ ഒരു മരുന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗലക്ഷണങ്ങൾ അനുസരിച്ച് രോഗത്തെ ചികിത്സിക്കുന്നു . അതിനാൽ രോഗത്തെ ഭയക്കാതെ ,രോഗികൾക്ക് മാനസിക പിന്തുണ നൽകി ജാഗ്രതയോടെ ഈ പകർച്ചവ്യാധിയെ നമ്മുക്ക് തുടച്ചു നീക്കാം ...

റ്റാനിയ ലിസ ജിൻസ്
9 എ സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം