സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
ഉണ്ണിക്കുട്ടന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് അമ്മിണി ചേച്ചി ഉറക്കെ വിളിച്ചു ചോദിച്ചു... രാധേ എന്തിനാ ഉണ്ണിക്കുട്ടൻ ഇങ്ങനെ കരയണത്..? അവന് കറങ്ങാൻ പോണം, സിനിമക്ക് പോണം, ഹോട്ടലിൽ പോണം... വീട്ടിലിരുന്ന് മടുത്തു ത്രേ. ഉണ്ണിക്കുട്ടന്റെ അമ്മ പറഞ്ഞു. ഇതുകേട്ടതും അമ്മിണി ചേച്ചി ഉണ്ണിക്കുട്ടനെ ഉറക്കെ വിളിച്ചു.. അമ്മിണിച്ചേച്ചിയെ ഉണ്ണിക്കുട്ടന് വലിയ ഇഷ്ടമാണ്. സ്കൂളില്ലാത്ത ദിവസങ്ങളിൽ അമ്മിണിചേച്ചിയാണ് ഉണ്ണിക്കുട്ടന് കഥകൾ പറഞ്ഞുകൊടുക്കുന്നതും കൂടെ കളിക്കുന്നതും. അമ്മിണിച്ചേച്ചിയുടെ വിളി കേട്ട് ഉണ്ണിക്കുട്ടൻ ഓടി വന്നു. അവന്റെ സങ്കടങ്ങളൊക്കെ കരഞ്ഞുകൊണ്ട് തന്നെ പറഞ്ഞു. എല്ലാം കേട്ടാൽ ശേഷം അമ്മിണിച്ചേച്ചി പറഞ്ഞു... ഉണ്ണിക്കുട്ടാ... അമ്മേം അച്ഛനും ചേച്ചിയുമൊക്കെ ജോലിക്ക് പോലും പോകാതെ കുറേ ദിവസമായി വീട്ടിൽ തന്നെ ഇരിക്കണത് നീ കാണുന്നില്ലേ? എന്തിനാ അങ്ങനെ ചെയ്യണത്...? എനിക്കറിയില്ല്യ ന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു. എന്നാൽ അമ്മിണിച്ചേച്ചി പറഞ്ഞുതരാം. നമ്മുടെ നാട്ടിൽ ഒരു പുതിയ തരാം അസുഖം വന്നത് നീ അറിഞ്ഞോ? ആ എനിക്കറിയാം കൊറോണയല്ലേ...? ആ... മിടുക്കൻ..... ഈ കൊറോണ ആരാന്നാ നിന്റെ വിചാരം... കൊറോണ ഒരുതരം വൈറസ് ആണ്. വൈറസ് ന്ന് പറഞ്ഞാ എന്താ..? അതോ... അത് ഒരുതരം സൂക്ഷ്മജീവി.. നമുക്ക് കാണാനൊന്നും പറ്റില്ല്യ.. ആ വൈറസ് നമ്മുടെ ശരീരത്തിൽ കയറിയാൽ നമുക്ക് പല അസുഖങ്ങളും ണ്ടാവും.. ചെലപ്പോ മരിച്ചുപോവുകയും ചെയ്യും. അയ്യോ...... ഉണ്ണിക്കുട്ടന് പേടിയായി . ഉണ്ണിക്കുട്ടൻ പേടിക്കണ്ട ട്ടോ ഒരാളിൽ നിന്ന് വൈറസ് വേറെ ഒരാളിലേക്കു പകരുന്നത് എങ്ങനെയാന്ന് ചേച്ചി പറഞ്ഞുതരാം... വൈറസ് ഉള്ള ആൾ തുമ്മുമ്പോളോ ചുമക്കുമ്പോളോ അവരുടെ തൊട്ടടുത്തു പോയി നിന്നാലോ.. അല്ലെങ്കിൽ അവരെ തൊടുകയോ ഒക്കെ ചെയ്യുമ്പോഴാണ്. അങ്ങനെ ആർക്കും ഈ അസുഖം വരാതിരിക്കാനാണ് നമ്മൾ പുറത്തൊന്നും പോകാതെ വീട്ടിൽ തന്നെ ഇരിക്കണത്. വീട്ടിൽ ഉണ്ണിക്കുട്ടന് എന്തെല്ലാം കളികൾ കളിക്കാം..ചെടികൾ വെക്കാം... അമ്മയെ സഹായിക്കാം.. കഥകൾ വായിക്കാം... അല്ലേ? അതെ.... എനിക്ക് എങ്ങോട്ടും പോണ്ട.. ഞാൻ വീട്ടിൽ തന്നെ ഇരുന്നോളാം ഉണ്ണിക്കുട്ടൻ ഭക്ഷണം കഴിക്കുമ്പോഴും കഴിഞ്ഞാലും ഒക്കെ കൈ നല്ലോണം സോപ്പിട്ടു കഴുകാറില്ലേ. ? ആ ണ്ട്... അമ്മ പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്യണം ന്ന്.... നല്ല കുട്ടി.. എപ്പോളും വൃത്തിയായിരിക്കണം ട്ടോ അപ്പൊ കൊറോണ ഇങ്ങോട്ട് വരില്ല. കൊറോണയെ നമുക്ക് എല്ലാർക്കും കൂടി നാട്ടിൽ നിന്ന് ഓടിക്കണ്ടേ...? വേണം വേണം... ആവേശത്തോടെ ഉണ്ണിക്കുട്ടൻ പറഞ്ഞു. ഞാനിടക്കിടെ കൈ സോപ്പിട്ടു കഴുകും പുറത്തൊന്നും പോവില്ല.. കൊറോണയെ ഞാൻ ഓടിക്കും.... മിടുക്കൻ.... ഉണ്ണിക്കുട്ടന് നേരം പോകാൻ... ചേച്ചി കുറച്ച് പയർ വിത്തുകൾ തരാം.അത് കുഴിച്ചിട്ട് വെള്ളമൊക്കെ ഒഴിച്ച് വളർത്തണം. പയറുണ്ടായിട്ട് അമ്മിണിച്ചേച്ചിക്കും തരണം ട്ടോ. പിന്നേ... എന്തായാലും തരും.... സന്തോഷത്തോടെ ഉണ്ണിക്കുട്ടൻ പറഞ്ഞു. ഉണ്ണിക്കുട്ടന് അമ്മിണിച്ചേച്ചി പറഞ്ഞതെല്ലാം മനസ്സിലായി... അവൻ നല്ല കുട്ടിയായി കളിക്കാനും തുടങ്ങി..
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ