സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/അക്ഷരവൃക്ഷം/തുമ്പമൺപുഴയുടെ നൊമ്പരം. /

Schoolwiki സംരംഭത്തിൽ നിന്ന്
പുഴയുടെ നൊമ്പരം.




ആവേശ തിമിർപ്പിലായിരുന്നു അന്ന് ഞാൻ അമരനെന്ന അഹം ഭാവത്തിൽ
പരന്ന് ഒഴുകി പലവട്ടം കുതറിയും
കുഞ്ഞു ഓളങ്ങൾ തൻ ആലിംഗനത്താൽ വട്ടം കറങ്ങിയും നേരെ നിവർന്നും
കല്ലുകൾക്കിടയിൽ അമര സംഗീതം തീർത്തും
മാനത്തു നിന്നും ഒരു നോക്ക് നോക്കുമ്പോൾ
കണ്ണു നീർ ചാലു പോലെ ഈ ഭൂമിയിൽ

ഒഴുകി യിരുന്നു എൻ മാറിലൂടെ ഒരു പെരുവെള്ളം
ഒഴുക്ക് മറന്ന് ഇന്നിതാ മാറുന്നൊരു അരുവിയായ്
തോണികൾ തുഴഞ്ഞു അന്നെൻ വിരിമാറിൽ
തോണ്ടി എടുത്തു ഇന്നെൻ മൺതരികൾ
പൗർണമി പൊൻ ചന്ദ്രകിരണങ്ങൾ ഏറ്റു വാങ്ങി
കവിതകൾ ജനിച്ചിരുന്നു കഥകളും
എന്നിലെ സൗന്ദര്യ മാസ്മരികതയിൽ
കവികൾ പാടി പുഴയുടെ സൗന്ദര്യം
പുതു തലമുറയ്ക്ക് ഓർക്കാനതു മാത്രം
അറിയാനൊരു വെമ്പൽ കൊള്ളുക നിൻ
പഴതലമുറ പിതാമഹൻ മാരിൽ നിന്നും

എന്നുടെ കദന കഥ കേട്ടറിയുക കണ്ടറിയുക മനുജരെ
മൃത പ്രാണനാണ് ഇന്ന് ഞാൻ എന്നുടെ
ശരശയ്യ ഒരുക്കി വച്ചിരിക്കുന്നു നിങ്ങൾ.....
അന്നൊരു പുഴ പുഴയായിരുന്നു എങ്കിൽ
ഇന്നൊരു പുഴ പുഴുവായി മാറുന്നു.
വീണ്ടെടുക്കുവിൻ നീ ഞങ്ങളെ
വീണ്ടുമൊരു നല്ല നാളെക്കായി
അസ്ഥിപഞ്ചരമായി കിടക്കുവാനിഷ്ടമില്ല
വറ്റിവരണ്ട്‌ ഒരുപുഴയായി തെല്ലു പോലും.
എൻ സങ്കടം ബോധിപ്പിച്ചതിവിടെ മനുജാ
നാളെയുടെ നിൻ കണ്ണീരൊപ്പാൻ.
ഒഴുകട്ടെ ജലസമൃദ്ധിയാൽ ഈ പുഴ
പുതിയ ഒരു ഉണർവ് പകരാൻ

 

ക്രിസ്റ്റി
9 B സെന്റ് പോൾസ് ഹൈസ്കൂൾ നരിയാപുരം, പത്തനംതിട്ട
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത