സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/ശീലമാക്കാം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശീലമാക്കാം ശുചിത്വം


കൊറോണ എന്ന ഭീകരവ്യാധിക്കുമുമ്പിൽ ലോകം വിറങ്ങലിച്ചുനിന്ന അവസരത്തിൽ ലോകരാഷ്ട്രങ്ങൾക്ക് എല്ലാം മാതൃകയായത് നമ്മുടെ കൊച്ചു കേരളമാണ്. നാം ഇത് സാധ്യമാക്കിയത് ശുചിത്വവും സാമുഹിക അകലം പാലിച്ചതു കൊണ്ടുമാണ്. കോവിഡ് എന്ന മഹാമാരി ദുരിതങ്ങൾ വിതച്ചപ്പോൾ നാം കൈക്കൊണ്ട ധീരമായ നടപടികൾ കൊണ്ടാണ് നാം ലോകരാഷ്ട്രങ്ങൾക്കു പോലും മാതൃകയായി തീർന്നത്.

കൊവിഡ് എന്ന മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കു മാത്രമല്ല നമുക്കുമുണ്ട് കടമകൾ. വ്യക്തിശുചിത്വം കൃത്യമായി പാലിക്കുന്നത് വഴി കൊറോണ എന്ന മഹാമാരിയെ നമുക്ക് തുരത്താം. വ്യക്തിശുചിത്വമാണ് വൈറസിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം. മാസ്ക്കും, സാനിറ്റൈസറും ഉപേയാഗിക്കുന്നത് ജീവിതശൈലിയാക്കി മാറ്റിയ രാജ്യങ്ങൾ ഈ വിപത്തിനെ പിടിച്ചുകെട്ടുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചെക്കോസ്ലാവാക്ക്യ. വ്യക്തിശുചിത്വം അതു ജീവിതത്തിന്റെ ഭാഗമായി വേണം മുന്നോട്ടു നീങ്ങാൻ.

സാമുഹിക അകലം പാലിക്കുക എന്നതും വളരെ പ്രധാനപ്പെട്ടഘടകമാണ്.അത്ശീലമാക്കണം.രോഗവ്യാപനത്തിന്റെഈ കാലഘട്ടത്തിൽ പൊതുസ്ഥലങ്ങളിൽ പോവുകയോഅവിടെകൂട്ടംകൂടുകയോചെയ്യരുത്.ആവശ്യഘട്ടങ്ങളിൽ പുറത്ത് പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം. ഉപേയാഗിച്ച മാസ്കുകൾ ശരിയായ രീതിയിൽ നിർമാർജനം ചെയ്യണം. പൊതുസ്ഥലങ്ങളിൽ പോയി വരുമ്പോൾ ക്യത്യമായും നിർബന്ധമായും സാനിറ്റൈസർ ഉപേയാഗിച്ച് കൈകൾ അണുവിമുക്തമാക്കണം. കൈ വൃത്തിയായി സുക്ഷിക്കണം. ഇത് ശീലമാക്കണം.

നിയന്ത്രണങ്ങളിൽ ഇളവ് വന്നു കഴിയുമ്പോൾ വിദേശ മലയാളികൾ കൂട്ടമായി എത്തും. ഇത് വീണ്ടും രോഗസാധ്യതയിലേയ്ക്കാണ് വിരൽ ചുണ്ടുന്നത്. ഭരണകൂടവും നിതാന്ത ജാഗ്രതയിലാണ്. ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ നാം ക്യത്യമായും പാലിക്കണം.വ്യക്തിശുചിത്വം ജീവിതവ്രതമാക്കാം.

നിയമങ്ങൾഅനുസരിക്കാം.പിഴവില്ലാതെ പ്രതിരോധിക്കാം. കൊറോണയെന്ന മഹാമാരിയെ തുരത്താം.

ഭയം അല്ല വേണ്ടത് ജാഗ്രതയാണ്


ആൻമരിയ തോമസ്
8 B ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാള
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം