സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/അക്ഷരവൃക്ഷം/ ആരോഗ്യവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യവും ശുചിത്വവും
            ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു വ്യക്തിയുടെ ശാരീരിക-മാനസിക-സാമൂഹികക്ഷേമവും രോഗങ്ങളിൽ നിന്നുള്ള മോചനവുമാണ് ആരോഗ്യം. ആരോഗ്യം പോലെ തന്നെ പ്രാധാന്യമുള്ളതാണ് ശുചിത്വം. വ്യക്തിയും ചുറ്റുപാടും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.വ്യക്തിശുചിത്വം ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു .കേരളത്തെ നടുക്കിയ നിപ്പയും ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന കൊറോണയും അകറ്റി നിർത്താൻ കെൽപ്പുള്ള ഒരു ആയുധമാണ് ശുചിത്വം.വ്യക്തികൾ പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്. അവ ക്യത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിത ശൈലി രോഗങ്ങളേയും ഒഴിവാക്കാൻ കഴിയും.
അശ്വിൻ പ്രസാദ്
9 C സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂൾ , എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം