ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ/അക്ഷരവൃക്ഷം/രേവതിക്കുട്ടിയുടെ ഡയറിക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രേവതിക്കുട്ടിയുടെ ഡയറിക്കുറിപ്പുകൾ

വീടും പരിസരവും വൃത്തിയാക്കുവാൻ രേവതിക്കുട്ടിയും അമ്മയുടെ കൂടെ കൂടി.. അവൾ ഒരിക്കലും അമ്മ ചെയ്യുന്നത് ശ്രദ്ധിക്കാറില്ലായിരുന്നു. പക്ഷെ ഇന്നവൾ എല്ലാം കൗതുകത്തോടെ വീക്ഷിക്കുകയും കൂടെ കൂടുകയും ചെയ്തു.ഈ മനം മാറ്റത്തിനു അവളെ പ്രേരിപ്പിച്ചത് ടി.വിയിൽ കൊറോണ എന്ന മഹാ മാരിയെയും അതിൽ നിന്നും നമ്മെ രക്ഷപ്പെടുത്തുന്നതിൽ ശുചിത്വത്തിനുള്ള പ്രാധാന്യത്തെ പറ്റിയുള്ള വാർത്തകളായിരുന്നു... അവളുടെ മനസിൽ ഒരു പാട് ആധികളുയർന്നു.. കൈ കഴുകാതിരുന്നാൽ., പരിസരം വൃത്തിയാക്കാതിരുന്നാൽ താനും അമ്മയും അച്ഛനും അപ്പുവും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ മരിച്ചു പോവും.. അതോർത്തപ്പോൾ അവളുടെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞൊഴുകി. എപ്പോഴും താൻ വൃത്തികേട് ആക്കലേ ഉള്ളൂ... അമ്മ വീണ്ടും വീണ്ടും വൃത്തിയാക്കി ക്ഷീണിച്ചാലും താനതൊന്നും ശ്രദ്ധിക്കാറില്ല... പക്ഷെ ഇപ്പോ ടി.വി യിൽ കൊറോണ എന്ന അസുഖം മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ ശുചിത്വത്തിന് കഴിയും എന്നറിഞ്ഞപ്പോൾ മുതൽ അവൾ അമ്മയോടൊപ്പം കൂടി .
     മുറ്റത്തൊക്കെ തുറന്നിട്ടിരിക്കുന്ന  ചിരട്ടകൾ നനയാത്ത ഒരു സ്ഥലത്ത് കൊണ്ടുപോയി കമിഴ്ത്തി ഇട്ടു.. മുറ്റമടിക്കാൻ സഹായിച്ചു.. അഴുക്ക് പിടിച്ച സ്ഥലങ്ങളൊക്കെ തേച്ച് ഉരച്ച് അമ്മയുടെ കൂടെ കഴുകി. അങ്ങിനെ അവൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു... ഇടക്കിടക്ക് സോപ്പ് കൂട്ടി കൈ കഴുകാനും അവൾ മറന്നില്ല. മനസിൽ അവൾ ഒരു ദൃഢപ്രതിജ്ഞ എടുത്തു തന്റെ അശ്രദ്ധ കൊണ്ട് ,ശുചിത്വ യില്ലായ്മ കൊണ്ട് ഒരു അസുഖവും ആർക്കുo വന്നു കൂട. സ്കൂളിൽ പോയാലും മിഠായി വാങ്ങിയാലൊക്കെ നന്നായി കൈ കഴുകണം.. പ്ലാസ്റ്റിക് നിലത്തിടരുത്.. തന്റെ കൂട്ടുകാരെയും പറഞ്ഞ് മനസിലാക്കണം.. പിന്നെ ഒരാൾക്കും അസുഖം വരില്ല.. അത് വിചാരിച്ചപ്പോൾ അവൾക്ക് സന്തോഷം തോന്നി.
    അമ്മ നട്ടു വളർത്തിയ പച്ചക്കറികൾക്ക് വെള്ളം ഒഴിക്കാൻ അവളും കൂടെ കൂടി.. കായകൾ ഉണ്ടായോ എന്ന് ഇടക്കിടക്ക് പരിശോധിച്ചു... ചക്കച്ചുളയും ചക്ക ചമ്മന്തിയും കൊണ്ടവളുടെ വയറു നിറഞ്ഞു... ഭക്ഷണത്തിന് മുമ്പ് കൈ വൃത്തിയാക്കാൻ അവൾ പ്രത്രേകം ശ്രദ്ധിച്ചു.
രേവതി കുട്ടി ഓരോ ദിവസത്തെ കാര്യവും ഡയറിയിൽ എഴുതി വെക്കാൻ മറന്നില്ല... സ്കൂ4ൾ തുറന്നാൽ ആ ഡയറി ടീച്ചർക്ക് കാണിച്ച് കൊടുക്കുന്നതും എല്ലാവരെയും മുമ്പിൽ വച്ച് ടീച്ചർ അവളെ അഭിനന്ദിക്കുന്നതും മനസ്സിൽ കണ്ടവൾ ഓരോ ദിവസവും സന്തോഷത്തോടെ ഉറങ്ങി... ഓരോ ദിവസവും പരിസരം ശുചിയാക്കുവാൻ അമ്മയെ സഹായിക്കുവാൻ അതവൾക്ക് പ്രചോദനം നൽകി.ഒരുപാട് ഡയറിക്കുറിപ്പുകളുമായി അവൾ കാത്തിരിക്കുകയാണ് സ്കൂൾ തുറക്കാൻ... ശുചിത്വത്തെ പറ്റി കൂട്ടുകാർക്ക് പറഞ്ഞ് കൊടുക്കാൻ.. ശുചിത്വം വീണ്ടെടുത്ത് ഒരുമയോടെ എല്ലാ രോഗങ്ങളെയും ഈ ഭൂമിയിൽ നിന്നു തുരത്താൻ......'

Fathima Naba M K
5A ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ