സെന്റ് മേരീസ് യു പി എസ് കാരിച്ചാൽ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ മഹാത്മ്യം
ശുചിത്വത്തിന്റെ മഹാത്മ്യം
ശുചിത്വത്തിന്റെ മഹാത്മ്യം കെട്ടഴിഞ്ഞ ജീവിതത്തിന് പൂർണ്ണതയുണ്ടാക്കാ൯ പൂർണ്ണഗർഭിണിയായിരുന്ന ഭാര്യയെ ഉപേക്ഷിച്ച് പ്രവാസജീവിതത്തിന്റെ അധീനതയിലേക്കിറങ്ങി ചെന്ന അജയ൯ ഇന്ന് തന്റെ ജന്മനാട്ടിലേക്ക് തിരിച്ചു വരികയാണ്.പലതരം ആളുകൾക്കിടയിൽ ,പലഭാഷയും ,സംസ്കാരവും നാട്ടി൯തനിമയുടെ ശുചിത്വശീലവും ഉപേക്ഷിച്ചാണ് തന്റെ രക്തത്തെ കാണാ൯ ഇന്ന് അയാൾ വരുന്നത് .ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള കുളി ശരിരത്തിന്റെ കാന്തിയെ മാറ്റിയെങ്കിലും കൈയ്യിലുള്ള പണം വർദ്ധിച്ചിരുന്നു.രാവിലത്തെ വിമാനത്തിൽ അയാൾ തന്റെ നാട്ടിലെത്തി.നേരെ വീട്ടിലേക്ക് തിരിച്ചു.ഇതിനിടയിൽ ലോകമഹാമാരി നാടിനെ വിഴുങ്ങാ൯ ആരംഭിച്ചിരുന്നു.ഒന്നുമറിയാതെ അജയ൯ ഒാടിവന്ന് ഒന്നരവയസുള്ള തന്റെ ഇളയപുത്രിയെ വാരിപുണർന്നു.നാടായ നാടുമുഴുവ൯ പ്രവാസ ജീവിതത്തിന്റെ മഹിമകാട്ടാ൯ അയാൾ ചെത്തിയടിച്ചു.ദിവസങ്ങൾ കടന്നുപോയി. ദിവസത്തിന്റെ ദൈർഘ്യത്തിനനുസരിച്ച് കോവിഡ 19 കോറോണ എന്ന ഒാമനപേരോടെ ദൈവത്തിന്റെ സ്വന്തം നാടിനെ വിരിഞ്ഞുമുറുക്കി.ഒന്നും അറിയാതെ അജയനും അതിന്റെ വിൽപ്പനക്കാരനായി ഹസ്തദാനവും ഫോറിശൈലിയിൽ വരവേൽക്കലും വ്യക്തിശുചിത്വത്തിന്റെ മാനുഷ്യക കപടതയും ഒരാളിൽ തെറ്റായി വഴിതെളിച്ചതോടെ അതോരു സാമൂഹത്തിന്റെ ചഞ്ചലതയ്ക്ക് കാരണമായി.പിറ്റേന്ന് രാവിലെ അജയ൯ ഉമ്മറത്തെത്തിയപ്പോൾ ഒരാളും ,പോലീസും ,ഹെൽത്ത് ഇൻസ്പെക്ടറും ആണ് കണി. അയാൾ ആകുലതനായി "എന്താ സാർ, കയറി ഇരിക്കണം " .ഞങ്ങൾ ഇരിക്കാൻ വന്നതല്ല താങ്കളെ കൊണ്ടു പോകാ൯ വന്നതാണ്."അയ്യോ സാർ ഞാ൯ ഞാ൯ എന്താണ് ചെയ്തത് " അജയനും കുടുംബവും പരിഭ്രാന്തരായി ,ഡോക്ടർ പറഞ്ഞു തുടങ്ങി.എടോ തന്നോട് വീട്ടിൽ തന്നെ ഇരിക്കണം എന്നൊരു നിർദ്ദേശം ഞങ്ങൾ നൽകിയിരുന്നു.താങ്കൾ അത് പാലിച്ചില്ല. താങ്കളുടെ പരിശോധനാ ഫലത്തിൽ കൊറോണ പോസിറ്റീവാണ്.പ്രവാസികളെ ഞങ്ങൾ മാനിക്കുന്നു.എന്നാൽ ചിട്ടയല്ലാത്ത ശീലവും പൊങ്ങച്ചപെരുമയും കാണിക്കാനായി താ൯ നാടു നീളെ നടന്നപ്പോൾ ,ഒന്നുമറിയാതെ രോഗത്തിനടിമപ്പെട്ട ആളുകളുണ്ടിവിടെ .ഒരു കപ്പ് വെള്ളവും സാനിറ്ററെസറും ഉപയോഗിച്ച് തുരത്താനാവുമായിരുന്ന മഹാവിപത്തിനെ, തന്റെ അശ്രദ്ധയും ,സുഹൃത്തുക്കളുടെയും കുടുബത്തിന്റെയും വ്യക്തി ശുചിത്വമില്ലായ്മയും കീടിചേർന്ന് പുതുവഴി ഒരുക്കിയിരിക്കുന്നു.മരുന്നോമറ്റോ കണ്ടെത്താത്ത മഹാമാരിയെ ഒരു സോപ്പുകൊണ്ടും ജീവിതശൈലികൊണ്ടും മാറ്റിനിർത്തിയിരുന്നെങ്കിൽ ഇന്ന് ഇത് സംഭവിക്കില്ലായിരുന്നു.താങ്കളെ കുറ്റപ്പെടുത്താ൯ പറഞ്ഞതല്ല ഇതിലൂടെയെങ്കിലും ശുചിത്വത്തിന്റെയും,ശുചീകരണത്തിന്റെയും പാഠം പഠിക്കണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ