എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/സംസ്കൃതപഞ്ചമഹാകാവ്യങ്ങളിൽ സ്ത്രീസ്വാധീനം

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംസ്കൃതപഞ്ചമഹാകാവ്യങ്ങളിൽ സ്ത്രീസ്വാധീനം
 കുമാരസംഭവം, രഘുവംശം , നൈഷധീയചരിതം, ശിശുപാലവധം, കിരാതാർജുനീയം എന്നിവയാണ് സംസ്കൃതത്തിലെ വിശ്വവിഖ്യാതമായ  പഞ്ചമഹാകാവ്യങ്ങൾ . ഇവയിൽ  സൗന്ദര്യത്തിന്റെയും ശക്തിയുടെയും പ്രതിരൂപങ്ങളാണ് സ്ത്രീകളെ മഹാകവികൾ വർണിച്ചിരിക്കുന്നത്. 
 കുമാരസംഭവത്തിൽ ആറാം സർഗ്ഗത്തിൽ ഗൗരിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ശിവന്റെ ദൗത്യരായി സപ്തർഷികൾ ഹിമവാന്റെ അടുത്തേക്ക് ചെല്ലുന്നു . ഈ സമയത്ത് ഹിമവാന്റെ അടുത്ത് നിൽക്കുന്ന പാർവതിയെ കവി കുലഗുരു കാളിദാസൻ വിവരിക്കുന്നു. "ദേവർഷികളുടെ വാക്കുകേട്ട് പിതാവിൻറെ അടുത്ത് അധോമുഖിയായി താമര പൂവിതളുകൾ എണ്ണിക്കൊണ്ട് പാർവതി നിന്നു." കാളിദാസൻ ഇവിടെ സ്ത്രീ സൗന്ദര്യം ആണ് വർണ്ണിക്കുന്നത് എങ്കിൽ രഘുവംശത്തിൽ പതിനാലാം സർഗത്തിൽ സ്ത്രീയുടെ മനോധൈര്യം ആണ് പറയുന്നത്. രാമന്റെ വാക്കുകേട്ട് ഗർഭിണിയായ സീതാദേവിയെ കാട്ടിൽ കൊണ്ടുപോയി ആക്കുന്ന ലക്ഷ്മണനോട് പറയുന്നു "നിന്നാൽ ആ രാജാവിനോട് എൻറെ വചനങ്ങൾ പറയുക; അദ്ദേഹത്തിൻറെ സമക്ഷം അഗ്നിയിൽ വിശുദ്ധി നേടിയിട്ടും ജനാപവാദഭയം മൂലം എന്നെ ത്യജിക്കുന്നതാണോ ധർമ്മ ബോധത്തിനും വംശത്തിനും ഉചിതം??" 
 ഭാരവിയുടെ കിരാതാർജ്ജുനീയത്തിലാകട്ടെ കൗരവരിൽ നിന്ന് നഷ്ടപ്പെട്ട രാജ്യം തിരിച്ചു പിടിക്കാൻ ആർജ്ജവം കാണിക്കാത്ത യുധിഷ്ഠിരനെ കവി വിവരിക്കുന്നു.  ഭാവിയെക്കുറിച്ച്  ആകുലയായ ദ്രൗപതിയെ നമുക്ക് കാണാം.  "ഇത്തരത്തിലുള്ള നിങ്ങളുടെ ബുദ്ധി എനിക്ക് മനസ്സിലാകുന്നില്ല. മനോവ്യാപാരങ്ങൾ വിചിത്രം തന്നെ തീവ്രമായ നിങ്ങളുടെ (യുധിഷ്ഠിരന്റെ)  മനോഗതം കണ്ട് എൻറെ മനസ്സ് മനസ്താപംകൊണ്ട് വേദനിക്കുന്നു".ശിശുപാലവധത്തിൽ  മാഘൻ ,പതിനഞ്ചാം സർഗത്തിൽ ഭർത്താവിനെ യുദ്ധത്തിലേക്ക് പറഞ്ഞയക്കുന്ന ഭാര്യയുടെ കരുത്ത് വിവരിക്കുന്നത്  കാണാം. ഭർത്താവിന്റെ വിജയം ആഗ്രഹിക്കുന്ന യുവതി കണ്ണുനീരു കൾ പൊഴിച്ചില്ല. മേൽ കയ്യിൽ നിന്ന് താഴേക്ക് ഇറങ്ങിയ വള ഭൂമിയിലേക്ക് പതിക്കുന്നത് അവൾ അറിഞ്ഞിരുന്നില്ല.നൈഷധീയചരിതത്തിലാകട്ടെ ഒമ്പതാം സർഗത്തിൽ ദേവദൂതൻ ആയി എത്തിയ നളന്റെ പേര്  ധൈര്യപൂർവ്വം ദമയന്തി ചോദിക്കുന്നു "നിങ്ങളുടെ പേര് കേൾക്കാത്തിടത്തോളം നിങ്ങൾക്ക് ഞാൻ മറുപടിയും തരില്ല. പരപുരുഷനുമായി ഉള്ള എന്റെ സംഭാഷണം ഉത്തമസ്ത്രീകൾക്ക് ചേരുന്നതല്ല". 
 ഇത്തരത്തിൽ അഞ്ച് മഹാകാവ്യത്തിലും മുഴുനീളെ സ്ത്രീകളുടെ ശക്തവും സുന്ദരവുമായ സന്ദർഭങ്ങൾ നമുക്ക് കാണാം. പഞ്ചമഹാകാവ്യങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധാന്യം ഒഴിച്ചുകൂടാത്ത വയാണ്.പഞ്ചമഹാകാവ്യങ്ങളിൽ മാത്രമല്ല, സംസ്കൃത കാവ്യ ശൃംഖലയിൽ ഉടനീളം ഇത് നമുക്ക് കാണാൻ സാധിക്കും.
നിഖിത എൻ
8 G എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം