പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ

ഞാൻ കൊറോണ.. ഇപ്പോൾ എല്ലാവർക്കും ഞാൻ പരിചിതനാണ്‌ എന്റെ ഉത്‌ ഭവം ചൈനയിലാണ് അവിടെ നിന്നും ഞാൻ പല രാജ്യങ്ങളും സന്ദർശിച്ചു. അവിടെയെല്ലാവരും എന്നെ സ്നേഹത്തോടെ സ്വീകരിച്ചു. ഇപ്പോൾ ഞാൻ ലോക രാഷ്ട്രങ്ങൾ എല്ലാം തന്നെ സന്ദർശിച്ച് ലോകത്തുള്ള എല്ലാ ജനങ്ങൾക്കും ഞാൻ എന്റെ സ്നേഹോപഹാരം നൽകി. അതിന്റെ പേരിൽ പലർക്കും ഈ ഭൂമിയിലെ വാസം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കുറച്ചു അധികം പേർക്ക് ഞാൻ: എന്താണെന്ന് മനസ്സിലായപ്പോൾ അവർ എന്നെ സോപ്പ്, ഹാന്റ് വാഷ്, സാനിറ്റെസർ, മാസ്ക് എന്നിവ ഉപയോഗിച്ച് എന്റെ സ്നോ ഹോപഹാരങ്ങൾ എന്നന്നേക്കുമായി അവർകഴുകി മാറ്റി. ഇപ്പോൾ എന്നെ പേടിച്ച് ആരും പുറത്തിറങ്ങുന്നില്ല.എല്ലാവരും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. നല്ല രീതിയിലുള്ള ജീവിത ശൈലിയും ഭക്ഷണ ശൈലിയുമായി മുന്നോട്ട് പോകുന്നു. ഇപ്പോൾ ഞാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു.ദൈവമേ... ഇനിയൊരാളിലോട്ട് എന്റെ സ്നേഹോപഹാരം എത്തിക്കരുതേ

ദിയ.വി.ആർ
3 എ പി എസ് ​എം ഗവ. എൽ പി എസ് പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ