ജി. യു. പി. എസ്. അരിമ്പൂർ/അക്ഷരവൃക്ഷം/ചെട്ടിയാരെ രക്ഷിച്ച ചിലന്തി
ചെട്ടിയാരെ രക്ഷിച്ച ചിലന്തി
ഷൺമുഖചെട്ടിയാർ എന്നു പറഞ്ഞ ഒരാളുണ്ടായിരുന്നു, അയാൾ വളരെ സാധുവായിരുന്നു. ഒരു ദിവസം അയാൾ കാട്ടിലേക്കു വിറകു വെട്ടാൻ പോയി. വിറകു തോടി നടന്ന് രാത്രിയായി. ചെട്ടിയാർ പേടിച്ച് അടുത്തുകണ്ട ഒരു മരത്തിൽകയറിയിരുന്നു. കുറച്ചു ദൂരെയുള്ള ഒരു ഗ്രാമത്തിൽ ഒരു രാജാവുണ്ടായിരുന്നു. ആ രാജാവ് ഒരു ദുഷ്ടനായിരുന്നു. ആരും രാത്രി കാട്ടിലോ ഗ്രാമത്തിലോ ഇറങ്ങി നടക്കരുതെന്ന് അദ്ദേഹം വിളംബരം നടത്തിയിരുന്നു. കാട്ടിലേക്ക് ആരെങ്കിലും വരുന്നുണ്ടോയെന്നു നോക്കാൻ കാട്ടിൽ നടക്കുകയായിരുന്നു ആ രാജാവ്. പെട്ടെന്ന് മരത്തിനു മുകളിൽ ഇരിക്കുന്ന ചെട്ടിയാരെ രാജാവ് കണ്ടു. രാജാവ് ചെട്ടിയാരോട് താഴേക്ക് ഇറങ്ങി വരുവാൻ പറഞ്ഞു. നീ എന്റെ ആജ്ഞ അനുസരിക്കാത്തതിനാൽ ഈ രാത്രിയിൽ ഇവിടെ ഒരു കൊട്ടാരം പണിയണമെന്നും അതിനുമുകളിൽ ഒരു നക്ഷത്രം വെക്കണമെന്നും പറഞ്ഞ് രാജാവ് പോയി. ഇതെല്ലാം ഒരു ചിലന്തി കേട്ടുകൊണ്ടിരിക്കുകയായിരുന്നു. മാന്ത്രികശക്തിയുള്ള ഒരു ചിലന്തിയായിരുന്നു അത്. അത് തന്റെ രണ്ടു നലകൾ മുകളിലേക്ക് എറിഞ്ഞു. ഒരെണ്ണം കൊട്ടാരമായും മറ്റേത് നക്ഷത്രമായും മാറി.പിറ്റെ ദിവസം രാജാവ് വന്നപ്പോൾ അതു കണ്ട് അദ്ഭുതപ്പെട്ടു. രാജാവ് ചെട്ടിയാരെ വെറുതെ വിടുകയും ചെയ്തു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ