Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാകുന്ന അമ്മ
പ്രകൃതിയാകുന്ന അമ്മ
പ്രകൃതിയാകുന്ന അമ്മേ,
നിന്നെ ഞാൻ സ്തുതിക്കുന്നു
നിൻ ദാസികളിൽ ഒരുവൾ ഞാൻ,
എൻ മനം നിറയെ നിൻ ഓർമ്മകൾ ...
ദിനകരൻ തന്നുടെ താപമേകും ,
നിന്നെ തണുപ്പിക്കുന്നത് നിൻ മക്കളാം .... പുഴകളും .... അരുവികളും ....
നിലാവിൽ കുളിർമയിൽ നീ ....
തണുക്കുമ്പോൾ നിന്നെ പുതപ്പിക്കുന്നു
വൻ മരങ്ങൾ അവ തൻ ചില്ലകളാൽ ....
നിൻ ദാഹജലം നീ ഞങ്ങൾക്കേകുന്നു
എന്നിട്ടും ഞങ്ങൾ നിനക്കായി എന്തു നൽകി ???!!! വേദനകൾ മാത്രം
മനുഷ്യരാലായ നമ്മുടെ തിൻമകളാൽ,
പ്രകൃതി ഇന്ന് വിലപിക്കുന്നു
അതിനാൽ ഈ ലോകം ,
മഹാമാരിയാലും, മഹാവ്യാധിയാലും,
നശിക്കുന്നു വേദനകൾ മാത്രം ...
നാം ... നമ്മുക്കേവർക്കും ഒറ്റക്കെട്ടായി
നമ്മുടെ നൻമകളാൽ വ്യാധിയെ അകറ്റീടാം ...
വേദനകൾ മറന്ന് ഒരേ മനസോടെ,
ഒരുമിച്ച് കൈകോർത്ത് മുന്നോട്ട് പോകാം .....
തുരത്തിടും കൊറോണയെ
തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണതൻ-
കണ്ണിയെ തുരത്തണം തുരത്തണം നമ്മൾ
ഈ രോഗരീതിയെ ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ മുന്നിൽനിന്ന് പടനയിച്ച് പോലീസും
ഒരുമയോടെ കൂടെനിന്നു വിപത്തിനെ ചെറുത്തിടാം
മുഖത്തുനിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം
മാസ്ക് കൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റിടാം
കൈ കഴുകി കൈതൊടാതെ പകർച്ചയെ മുറിച്ചിടാം
വെറുതെയുളള ഷോപ്പിങ്ങുകൾ വേണ്ട നമ്മൾ നിർത്തിടും
നാട്ടിൽ വരും പ്രവാസികൾ വീട്ടിൽത്തന്നെ നിൽക്കണം
ഇനി ഒരാൾക്കും നിങ്ങളാൽ രോഗം വരാതെ നോക്കണം
ഒരുമയോടെ കരുതലോടെ നാടിനായി നീങ്ങിടാം
തകർക്കണം നമ്മൾ ഈ ലോകഭീതിയെ
മരണഭീതിയെ, ഈ കൊറോണയെ.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത
|
|