എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/അക്ഷരവൃക്ഷം/മൂന്നാം ലോക മഹായുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
മൂന്നാം ലോകമഹായുദ്ധം

കോവിഡ് 19 എന്ന് നിങ്ങൾ പേരിട്ട് വിളിക്കുന്ന കൊറോണ എന്ന വൈറസാണ് ഞാൻ .SARSവിഭാഗത്തിൽപ്പെട്ട ഒരുതരം വൈറസ് ആണ് .നിങ്ങളുടെ ശുചിത്വം ഇല്ലായ്മയാണ് എന്നെ വളർത്തുന്നത് . ചൈനയിലെ വുഹാനിൽ നിന്നുമാണ് എന്റെ ഉദ്ഭവം. ഞാൻ അവിടെ പടർന്നുപിടിച്ചു . അവിടുത്തെ ജനങ്ങൾ മരിച്ചു തുടങ്ങി. മനുഷ്യർക്ക് ആശങ്കയായി.

എന്നെ എങ്ങനെ പ്രതിരോധിക്കാം എന്ന് ശാസ്ത്ര ലോകം ചിന്തിക്കാൻ തുടങ്ങി. അപ്പോഴും കുറേ മനുഷ്യർ എന്നെ ഗൗനിക്കാതെ അലഞ്ഞുനടന്നു. അതിന്റെ ഭവിഷ്യത്ത് അവർ അനുഭവിച്ചു തുടങ്ങി. എന്നെ മറ്റുള്ളവർക്ക് പകർന്നു നൽകുകയും അവർ മരിക്കുകയും ചെയ്തത് എനിക്ക് ഭയങ്കര സന്തോഷവും സംതൃപ്തിയും നൽകി. ചൈനയുടെ ഭൂരിഭാഗം ആളുകളും ഞാൻ കാരണം മരിച്ചു .ചൈനയിൽ ഞാൻ എത്തിയ കാര്യം മാധ്യമങ്ങൾക്ക് ഒരു വാർത്തയായി . ഓരോ ദിവസം കഴിയുന്തോറും ഞാൻ പത്രത്തിലെ താരമായി മാറിക്കൊണ്ടിരുന്നു. മറ്റ് രാജ്യത്തുള്ളവർ ഞാൻ ചൈനയിൽ മാത്രമാണല്ലോ ഉള്ളൂ എന്ന് ആശ്വസിച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്. ചൈനയിൽനിന്ന് ഞാൻ ഇറ്റലിയിലേക്ക് യാത്രയായി . ഞാൻ കാരണം അവിടെയും മനുഷ്യർ മരണപ്പെട്ടു കൊണ്ടേയിരുന്നു . എനിക്ക് അത് ഭയങ്കര സന്തോഷം നൽകി .മറ്റു രാജ്യത്ത് ഉള്ളവർ ഞാൻ വരില്ല എന്ന് ആശ്വസിച്ചു .എങ്കിലും അവിടെയും ഞാൻ അതിഥിയായി കയറിക്കൂടി . എനിക്ക് എതിരെ ശാസ്ത്ര ലോകം മരുന്നുകൾ കണ്ടെത്താൻ ശ്രമം തുടങ്ങി .ഞാൻ വളരെ ചെറുതാണ്. എന്നെ ആർക്കും കാംണാൻ കഴിയില്ല .ഞാൻ പൂർണ്ണമായും മാറില്ല എന്ന് മനുഷ്യന് മനസ്സിലായി .എന്നെ പ്രതിരോധിക്കാൻ വേണ്ടി മാസ്‍കും ഹാൻഡ് വാഷും മറ്റും ഉപയോഗിക്കാൻ തുടങ്ങി . പൊതു സ്ഥാപനങ്ങളും സ്കൂളും ആരാധനാലയങ്ങളും മറ്റും അടച്ചിട്ടു .

ഇന്ത്യ എന്ന ഈ മഹാരാജ്യത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. ആർക്കും വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. ആർക്കും ഒരിക്കലും മറക്കാൻ പറ്റാത്ത വിധം ഞാൻ പടർന്നു. എന്നെ പ്രതിരോധിക്കാൻ വേണ്ടി ലോകം ഒന്നിച്ചു നിന്നു പോരാടി .എങ്കിലും ഞാൻ പടർന്ന് കൊണ്ടേയിരുന്നു .എന്നെ പരാജയപ്പെടുത്താൻ കഴിയാത്ത വിധം ഞാൻ പടർന്നു . എന്നെ ഇങ്ങനെ നിങ്ങൾ പടരാൻ അനുവദിച്ചത് നിങ്ങളുടെ ജീവനു തന്നെ ആപത്താണ് .

അശ്വതി അനീഷ്
8 C എസ് ജി എച്ച് എസ് എസ് കല്ലാനിക്കൽ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ