എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം -മനുഷ്യരിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം -മനുഷ്യരിലൂടെ" സം‌രക്ഷിച്ചിരിക്കുന്നു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി സംരക്ഷണം -മനുഷ്യരിലൂടെ

പ്രകൃതി അമ്മയാണ്. ഓരോ മനുഷ്യനും ലോകത്തിലെ മറ്റ് ജീവികളും സസ്യലതാദികളും ആ അമ്മയുടെ കുടക്കീഴിൽ ആണ് ജീവിക്കുന്നത്. തന്റെ മക്കൾക്ക്‌ ജീവിക്കാനായ എല്ലാ വസ്തുക്കളും പ്രകൃതിയിൽ സുലഭമാണ്. താളാത്മകമായി ഒഴുകുന്ന നദികളും പച്ചപ്പ് നിലനിർത്തുന്ന മരങ്ങളും ചെടികളും കുന്നുകളുമെല്ലാം നിറഞ്ഞുനിൽക്കുന്ന പ്രകൃതിയെ എത്ര വർണ്ണിച്ചാലും മതിയാവില്ല. മനസ്സിനെ കുളിരണിയിക്കുന്ന പല കാഴ്ചകളും നിറഞ്ഞു നിൽക്കുന്നു.
കാലത്തിന്റെ ഘടികാരത്തിനനുസരിച്ച് മനുഷ്യന്റെ ജീവിതരീതിക്ക് മാത്രമല്ല സ്വഭാവത്തിന് തന്നെ മാറ്റം വന്നു. സ്വന്തം അമ്മയോടും മക്കളോടും ക്രൂരത ചെയ്യുന്ന സമൂഹത്തിൽ എങ്ങനെ പ്രകൃതിക്ക് നിലനിൽപ്പ് സാധ്യമാവും. മനുഷ്യന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കായി കുന്നുകൾ ഇടിച്ചും വയലുകൾ നികത്തിയും പ്രകൃതിയെ മരണത്തിന്റെ പടുകുഴിയിലേക്ക് ചാടിക്കുകയാണ് ഇന്ന്. മനുഷ്യൻ ചെയ്യുന്നത് ബുദ്ധി ശൂന്യനായ മനുഷ്യൻ അറിയുന്നില്ല. ക്ഷയിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെയാണ് ഇന്ന് നമുക്ക് കാണാവുന്നത്. നാം എത്രത്തോളം പ്രകൃതിയെ ചൂഷണം ചെയ്യുന്നുവോ അതിന്റെ പതിന്മടങ്ങായി തിരിച്ചു തരുന്നുവെന്ന യാഥാർഥ്യം ഇക്കഴിഞ്ഞ വർഷങ്ങളിൽ നമുക്ക് കാണിച്ചു തന്നു.
പ്രളയമായും , ഉരുൾ പൊട്ടലായും , ഭൂമി കുലുക്കമായും പ്രകൃതി നമുക്ക് മുന്നിൽ ഉറഞ്ഞു തുള്ളിയപ്പോൾ നമുക്ക് കൈത്താങ്ങായത് ഗവൺമെന്റാണ്. ഇനിയും ഇത്തരത്തിൽ ഉള്ള പ്രവർത്തികൾ ചെയ്താൽ മാനവരാശിയോടൊപ്പം യാതൊരു തെറ്റും ചെയ്യാത്ത മറ്റു ജീവികൾ പോലും നാശത്തിലേക്കാണ് പോവുക എന്ന് എല്ലാവരും ഓർക്കണം. നമ്മൾ എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിച്ചും തൈകൾ കൊടുക്കുകയും ഒക്കെ ചെയ്യുന്നു. എന്നാൽ അന്നു മാത്രം അതിനെ നന്നായി പരിപാലിക്കുമെങ്കിലും പിന്നീട് അതിനെ നാം തിരിഞ്ഞു പോലും നോക്കാറില്ല. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കല്പമാണ്. മലിനീകരണത്തിന് എതിരെയും വന നശീകരണത്തിന് എതിരെയും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം. ഇതൊന്നും ആരും തന്നെ ഗൗനിക്കാറില്ല. ഇനിയെങ്കിലും നമ്മുടെ നിലനിൽപിന് വേണ്ടി മാത്രമല്ല , നമ്മുടെ ചെയ്തികൾ മൂലം നാശത്തിന് കാരണമായ ജീവജാലങ്ങൾ , കുന്നുകൾ , മലകൾ ഇവയ്‌ക്കെല്ലാം വേണ്ടി നല്ല നാളെക്കായി നമുക്ക് കൈകോർക്കാം. ഒത്തൊരുമയോടെ നമുക്ക് നഷ്ടമായ പ്രകൃതിയെ തിരിച്ചുപിടിക്കാം.

അനന്യ . പി
4ബി എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം