ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/മലിനഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലിനഭൂമി

 ദുർഗന്ധ പൂരിത മാമന്തരീക്ഷം

മനുജൻ മനസ്സുകൾ പോലെ തന്നെ

അവിടേയുമിവിടേയും മാലിന്യ കൂമ്പാരം

എവിടെ തിരിഞ്ഞാലും ദുർഗന്ധവും


പ്രാണവായുവിനളവുറ്റ സ്നേഹം

കാണാതെ പോകുന്നുയീ മനുഷ്യർ

അമ്പലവക്കിലും ആശുപത്രിയിലും

മാലിന്യകൂമ്പാരം കളിയാടീടും ഇപ്പോൾ


എന്തിനു ചെയ്യുന്നു നീചാ.......

നിന്റെ നാടിനെ കൊല്ലാതെ കൊല്ലിടുന്നു

ലജ്ജയില്ലേ? മനുഷ്യാ......

നിന്റെ പ്രാണനുതന്നെ നീ -

     ഭീഷണിയാകുമ്പോൾ


        

അരുതെന്ന് പറയുവാൻ ആരുമില്ല

നിന്നെ തടയുവാൻ ഇപ്പോൾ ആരുമില്ല

വരും തലമുറകൾ തൻ ദുർവിധിയോർത്തന്നു

കേഴുന്നതോർക്കിമ്പോൾ അയ്യോ കഷ്ടം


കേഴുന്നതോർക്കുമ്പോളയ്യോ കഷ്ടം.
 

പുണ്യ വിനോദ്
7 എ ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത