ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
17:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പ്രകൃതി നമുക്ക് അമ്മയാണ്. പ്രകൃതിയിൽ വസിക്കുന്ന എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണ്.നമുക്ക് ആവശ്യമുള്ളതെല്ലാം പ്രകൃതി നമുക്ക് നൽകുന്നുണ്ട്.എന്നാൽ നമ്മൾ ചെയ്യുന്നതോ കാടുകളും മരങ്ങളും വെട്ടി മുറിക്കുകയും പുഴകളും മറ്റു കുടിവെള്ളസ്രോതസ്സുകളും മലിനമാക്കുകവഴി മനുഷ്യൻ എന്നും പ്രകൃതിയെ തെറ്റായ രീതിയിൽ ചൂഷണം ചെയ്യുന്നു. 

നാം ഇന്ന് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പ്രരിസ്ഥിതി മലിനീകരണം.അതിൽ തന്നെ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക്ക് മാലിന്യം.നമ്മൾ വലിച്ചെരിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് കണക്കില്ല. പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ അശാസ്ത്രീയമായ സംസ്ക്കരണം മണ്ണിനേയും ജലത്തേയും വായുവിനേയും ഒരുപോലെ വിഷമയമാക്കുന്നു. അതുപോലെ രാസവസ്ത്തുക്കളുടെ അശാസ്ത്രീയമായ ഉപയോഗവും വ്യവസായ ശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങളും എല്ലാം പരിസ്ഥിതിയെ നശിപ്പിക്കുന്നു.ഇവ മണ്ണിനേയും കൃഷിയേയും കുടിവെള്ളത്തേയും മലിനമാക്കുന്നു. പരിസ്ഥിതിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ നശിപ്പിക്കുമ്പോൾ നമ്മുടെ നിലനിൽപ്പ് തന്നെയാണ് ചോദ്യം ചെയ്യുന്നത്.ശുദ്ധജല ദൌർലഭ്യവും ജലമലിനീകരണവും ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്.

ജീവജലം മലിനമാകുന്നതുമൂലം പല രോഗങ്ങളും നമ്മളെ കീഴ്പ്പെടുത്തുന്നു.മനുഷ്യന്റെ ഈ ക്രൂര പ്രവർത്തനങ്ങൾ കൊണ്ട് പല ജീവജാലങ്ങളും ഈ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.മനുഷ്യന്റെ ആർത്തി പൂണ്ടതും പ്രകൃതിസൌഹൃദമല്ലാത്തതുമായ വികസന രീതീകളുമാണ്പ്രകൃതിയുടെ താളപ്പിഴകൾക്ക് കാരണമാകുന്നത്. പ്രകൃതിയുടെ താളം തെറ്റുന്നതോടെ കൊടും ചൂടായും പ്രളയമായും വരൾച്ചയായും പല പല മഹാരോഗങ്ങളായും ലോകത്ത് നാശനഷ്ടങ്ങൾ ഉണ്ടാകുന്നു.ജീവ തുടർച്ചയാണ് പ്രകൃതിയെ അതി സ്വാഭാവികതയിൽ നിലനിർത്തുന്നത്.

പ്രകൃതി പ്രതികരിക്കുന്നതിനെ ഭവിഷ്യത്തുകൾ ഉണ്ടാകുമ്പോൾ മാത്രം പോംവഴികളെ കുറിച്ച് ആലോചിക്കാതെ വികലമായ വികസന കാഴ്ചപ്പാടുകൾ പടിപടിയായി നിർത്തലാക്കുകയാണ് വേണ്ടത് കാരണം, കാടും മേടും കുന്നും കുളവും എള്ലആം നശിപ്പിച്ചിട്ട് മനുഷ്യനുമാത്രം നിലനിൽക്കാൻ ആവില്ല. വികസനം കൂടിയേ തീരു.എന്നാൽ അത് പ്രകൃതിസൌഹൃദപരമായിരിക്കണം എന്ന കാഴ്ച്ചപ്പാട് നമ്മുക്ക് ഉണ്ടായേ തീരൂ.

ആനന്ദ് ഇ കെ
8 സി ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം