ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം രോഗമുക്തവും ആരോഗ്യപ്രദവുമായ ഒരു ജീവിതത്തിന് വളരെ അത്യന്താപേക്ഷിതമാണ്. ശുചിത്വമില്ലാത്ത പരിസരത്ത് രോഗാണുക്കൾ പെരുകുകയും അവ വായുവിലൂടെയും വെള്ളത്തിലൂടെയും മനുഷ്യരിൽ പ്രവേശിച്ച് അവനെ രോഗിയാക്കുകയും ചെയ്യുന്നു. നമ്മുടെ വീടും പരിസരവും വൃത്തിയായിരിക്കേണ്ടതുപോലെ പ്രധാനമാണ് പൊതുസ്ഥലങ്ങളുടെയും പൊതുനിരത്തുകളുടെയും ശുചിത്വം. പാഴ്വസ്തുക്കളും ഉഛിഷ്ഠങ്ങളും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് വലിയ സാമൂഹ്യ തിന്മയാണന്നത് നാം ഓരോരുത്തരും മനസിലാക്കേണ്ടതാണ്. അതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ പുഴകളും,വനങ്ങളും, തണ്ണീർത്തടങ്ങളും. ഇവ മലിനമാകാതെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ മാത്രമല്ല വരും തലമുറയുടെകൂടെ ജീവന്റെ നിലനിൽപ്പിന് വളരെ അത്യാവശ്യമാണ്. പരിസര ശുചിത്വം എന്നത് ഈ കൊറോണക്കാലത്ത് ഏറെ പ്രസക്തമാണ്. സാമൂഹ്യ അകലം പാലിച്ചും ഭരണാധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചും ശുചിത്വം പാലിച്ചും ഈ കൊറോണക്കാലത്തെ നമുക്ക് അതിജീവിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം