ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

പരിസ്ഥിതി ശുചിത്വം രോഗമുക്തവും ആരോഗ്യപ്രദവുമായ ഒരു ജീവിതത്തിന് വളരെ അത്യന്താപേക്ഷിതമാണ്. ശുചിത്വമില്ലാത്ത പരിസരത്ത് രോഗാണുക്കൾ പെരുകുകയും അവ വായുവിലൂടെയും വെള്ളത്തിലൂടെയും മനുഷ്യരിൽ പ്രവേശിച്ച് അവനെ രോഗിയാക്കുകയും ചെയ്യുന്നു.

          നമ്മുടെ വീടും പരിസരവും വൃത്തിയായിരിക്കേണ്ടതുപോലെ പ്രധാനമാണ് പൊതുസ്ഥലങ്ങളുടെയും പൊതുനിരത്തുകളുടെയും ശുചിത്വം. പാഴ്വസ്തുക്കളും ഉഛിഷ്ഠങ്ങളും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് വലിയ സാമൂഹ്യ തിന്മയാണന്നത് നാം ഓരോരുത്തരും മനസിലാക്കേണ്ടതാണ്.
         അതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ പുഴകളും,വനങ്ങളും, തണ്ണീർത്തടങ്ങളും. ഇവ മലിനമാകാതെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ മാത്രമല്ല വരും തലമുറയുടെകൂടെ ജീവന്റെ നിലനിൽപ്പിന് വളരെ അത്യാവശ്യമാണ്.
          പരിസര ശുചിത്വം എന്നത് ഈ കൊറോണക്കാലത്ത് ഏറെ പ്രസക്തമാണ്. സാമൂഹ്യ അകലം പാലിച്ചും ഭരണാധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചും ശുചിത്വം പാലിച്ചും ഈ കൊറോണക്കാലത്തെ നമുക്ക് അതിജീവിക്കാം.
അന്ന ബെന്നി
4 E ബി ജി എച് എസ് ഞാറള്ളൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - ലേഖനം