എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി/അക്ഷരവൃക്ഷം/*മഹാമാരി*

Schoolwiki സംരംഭത്തിൽ നിന്ന്
*മഹാമാരി*
<poem>

കാലത്തിൻ നിയോഗമെന്നപോൽ കോവിഡെ ന്ന മഹാമാരി നാശം വിതക്കുമ്പോഴും മർത്യ ഹൃദയങ്ങളിൽ മരണഭയം ഉണർ വെടുക്കുമ്പോഴും ഒരുമതൻ മഹാ സാഗരങ്ങൾ തീർത്തു ജനങ്ങൾ വിശ്വമാകെ ചുറ്റി വരിഞ്ഞു കൊത്തിയ പാമ്പിനെ പോൽ തിമർത്താടുന്ന മഹാ മാരിയെ ദർശിച്ച കാലത്തിൻ ഗതി മന്ദിഭവിച്ചു മെല്ലെ എരി പൊരി കൊള്ളുന്ന മേടത്തിന് അവധി കാലമാകെ പൊത്തിൽ ഇരിക്കുന്ന അവസ്ഥ ആഘോഷകാലമായ ഈസ്റ്ററും വിഷുവും പോയതറിഞ്ഞില്ല മാലോകർ മഹാമാരി വിതച്ച നാശത്തിൻ അവസ്ഥ കണ്ടു മാലോകരെല്ലാം ഹൃദയം പൊട്ടിക്കരഞ്ഞു പോയി ലോകമാകെ പിടിച്ചു കുലുക്കിടുന്ന ഈ മഹാ മാരി എത്ര നാളിങ്ങനെ താണ്ഡവമാടിടും