ജി.എൽ.പി.എസ്. തോട്ടുപൊയിൽ/അക്ഷരവൃക്ഷം/ശുദ്ധിയാണ് പ്രധാനം
ശുദ്ധിയാണ് പ്രധാനം
ആരോഗ്യം മനുഷ്യന് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ആരോഗ്യമില്ലാതെ ജീവിക്കൽ പ്രയാസകരമാണ്. രോഗ മുക്തിയും പോഷകാഹാരങ്ങളും ശരിയായ വ്യായാമങ്ങളും ചേരുമ്പോൾ മനുഷ്യൻ ആരോഗ്യമുള്ളവനാകുന്നു. ലോകത്ത് മനുഷ്യന്റെ ആരോഗ്യത്തിന് എതിരായ ഒരുപാട് രോഗങ്ങളുണ്ട്. രോഗങ്ങൾ വ്യത്യസ്ത കാരണങ്ങളെ കൊണ്ട് രൂപപ്പെടുന്നു. ശരിയായ ഭക്ഷ്യ ലഭ്യത കുറവ്, വ്യായാമത്തിലെ പോരായ്മകൾ, ശുദ്ധിയില്ലായ്മ എന്നിവയെല്ലാം രോഗങ്ങൾക്ക് കാരണമാകും. ശുദ്ധിയില്ലായ്മ ഒരു പ്രധാന കാരണമാണ്. ശരീരവും വസ്ത്രവും പാർപ്പിടവും പരിസരവും ഉപയോഗിക്കുന്ന ജലവും വായുവും എല്ലാം ശുദ്ധിയായിരിക്കണം. ഓരോ ഘടകങ്ങളിലെ ശുദ്ധിയില്ലായ്മയും ഓരോരോ രോഗങ്ങൾക്ക് കാരണമാകുന്നു. വിഷാംശം നിറഞ്ഞ പദാർത്ഥങ്ങൾ കത്തിക്കുന്നതിലൂടെയുണ്ടാകുന്ന വിഷ പദാർത്ഥങ്ങളടങ്ങിയ പുക, മാലിന്യങ്ങൾ നിക്ഷേപിക്കുമ്പോൾ മലിനമാകുന്ന ജലം എന്നിവയെല്ലാം പരിസ്ഥിതിയെ അശുദ്ധിയാക്കുന്നു. പരിസര ശുചീകരണം രോഗ പ്രതിരോധത്തിന്റെ പ്രധാന മാർഗം തന്നെയാണ്. നമുക്കറിയാം ഇന്ന് ലോകം മുഴവൻ കോവിഡ് 19ന്റെ വ്യാപനം കൊണ്ട് പ്രയാസം നേരിടുകയാണ്. കൊറോണയെന്ന അതിമാരകമായ വൈറസാണ് ഈ രോഗം പരത്തുന്നത്. രോഗം ബാധിച്ച് കഴിഞ്ഞാൽ രക്ഷപ്പെടാൻ ശരിയായ മരുന്ന് ഇനിയും കണ്ട് പിടിച്ചിട്ടില്ല എന്നതാണ് സത്യം. കൊറോണ രോഗം വരാതിരിക്കാൻ ആരോഗ്യ വകുപ്പും ഭരണകൂടങ്ങളുമെല്ലാം പറയുന്നത് രോഗികളുമായുള്ള സമ്പർക്കത്തെ ഇല്ലാതെയാക്കാനാണ്. അതിനുള്ള ചെറിയ സാധ്യതകൾ പോലും വരാതിരിക്കാൻ ലോക്ഡൗണും മറ്റ് സംവിധാനങ്ങളും ഒരുക്കിയിരിക്കുകയാണ്. അതോടൊപ്പം ഇടവിട്ട് കൈകൾ ശുദ്ധിയാക്കാനും നിർദ്ദേശിക്കുന്നുണ്ട്. അത് പോലെ പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്‌കുകൾ ധരിക്കാനും കൽപിക്കുന്നു. ഇതെല്ലാം ശുദ്ധി രോഗ പ്രതിരോധത്തിന്റെ പ്രധാന ഘടകമായതിനാലാണ്. അത് കൊണ്ട് നാം സ്വയം ശുദ്ധിയുള്ളവരാകാനും വിടും പരിസരവും ശുദ്ധിയാക്കുന്നവരാകാനും നമുക്കാവണം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം