Schoolwiki സംരംഭത്തിൽ നിന്ന്
ടെറസിലെ കൃഷി
ലോകം മുഴുവൻ വ്യാപിച്ച കോവിഡ് രോഗം നിയന്ത്രിക്കാനായി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഈ അവസരത്തിൽ വീടിനുളളിൽത്തന്നെ ഇരിക്കേണ്ടി വന്നു. ടിവി കണ്ടും, ക്യാരംസ് കളിച്ചും മടുത്തു. മാനസിക സന്തോഷത്തിനൊപ്പം വിഷരഹിത പച്ചക്കറി കൃഷിയിൽ ഏർപ്പെട്ടു. ഞാനും എന്റെ അച്ഛനും അമ്മയും ചേർന്നാണ് കൃഷി ചെയ്തത്. ഗ്രോബാഗ് നിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസിലാക്കി, ചകിരിയും, കരിയിലയും, ചാരവും, ചാണകവും യോജിപ്പിച്ച് മണ്ണ് ക്രമത്തിൽ നിറച്ചു. ചീരയും, പച്ചമുളകുമാണ് നടാനായി മുളപ്പിച്ചത്. 5 ഗ്രോബാഗുകളിൽ പച്ചമുളകു നട്ടു. ചുവന്ന ചീരത്തൈകളും നട്ടു. വേനൽക്കാലമായതിനാൽ രാവിലെയും വൈകിട്ടും വെളളമൊഴിച്ചു കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അടുക്കളയിലെ പച്ചക്കറികളുടെ അവശിഷ്ടം വളമായി നൽകിത്തുടങ്ങി. ചീരയും, മുളകും നല്ല രീതിയിൽ വളർന്നു. ചീര മുറിച്ച് തോരൻ വച്ചു. നല്ല രുചി ഉണ്ടായിരുന്നു. രാസവളമോ, കീടനാശിനിയോ ഉപയോഗിക്കാതെ വളർന്ന ചീരയായിരുന്നു. പച്ച മുളക് തൈകൾ വളർന്ന് പൂവിടാറായി. ഇവ കൂടാതെ, ഞങ്ങളുടെ അടുക്കളത്തോട്ടത്തിൽ പയർ, പാവൽ, കോവൽ എന്നീ കൃഷികളുമുണ്ട്. കോവൽ നിറയെ കായ്കൾ ആയി. ഒന്നിടവിട്ട ദിവസങ്ങളിൽ പാകമായ കായ്കൾ കിട്ടുന്നുണ്ട്. അടുത്ത മൂന്നു വീട്ടുകാർക്കു കൂടി കോവയ്ക്ക കൊടുക്കാൻ സാധിച്ചു. മറ്റുള്ളവർക്കുകൂടി പങ്കുവയ്ക്കാൻ സാധിച്ചതാണ് നല്ല കാര്യമെന്ന് മനസിലാക്കി. കൃഷിയിൽ ഏർപ്പെട്ടപ്പോൾ കോവിഡ് കാലം സമയം പാഴാക്കാതെ പ്രയോജനപ്പെടുത്താൻ സാധിച്ചു.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|