എ.കെ.എം.യു.പി.എസ്സ്, കൊച്ചറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
June 5 ആണ് ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത് 'പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് .ഇന്ന് ലോക മാധ്യമങ്ങളിലെല്ലാം പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല. പാടം, ചതുപ്പുകൾ മുതലായവ നികത്തൽ , ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക ,കാടുകൾ മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കക ,കു ന്നുകൾ ,പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക,അമിതമായുള്ള കുഴൽക്കിണർ നിർമ്മാണം ,വ്യവസായ ശാലകളിൽ നിന്നും വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം ,പ്ലാസ്റ്റിക് വേസ്റ്റുകൾ ' വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം, രാസകീടനാശിനികളുടെ അമിത ഉപയോഗം ഇങ്ങനെ പല കാരണത്താൽ പരിസ്ഥിതി മലിനീകരണം ഉണ്ടാവാം. എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം . ശരിയായ അന്വേഷണബുദ്ധി ,ചിന്തകൾ ,നിബന്ധനകളില്ലാത്ത മനസ് ഇവയുടെയൊക്കെ ആകെ തുകയായ ജ്ഞാനത്തിൻ്റെ ദീപ്തമായ പ്രസരണത്തിൽ നിന്ന് മാത്രമേ അതിനെ നമുക്ക് കണ്ടെത്താനാവൂ .എന്നാൽ നാം കാടിൻ്റെ മക്കളെ കുടിയിറക്കു ന്നു .കാടുകൾ കയ്യേറുന്നു .കാട്ടുമരങ്ങൾ മുറിച്ച് മരുഭൂമിയാക്കുന്നു .ഇവ വനനശീകരണം ആഗോള താപനം ,അമ്ല മഴ ,കാലാവസ്ഥാ വ്യതിയാനം, കുടിവെള്ള ക്ഷാമം എന്നിവയ്ക്ക് കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി 1977 ൽ വ ഗോരി മാതയുടെ നേതൃത്വത്തിൽ കൊറിയയിൽ രൂപം കൊണ്ട പരിസ്ഥിതി സംഘടനയാണ് " ഗ്രീൻ ബെൽറ്റ് മുവ്മെൻ്റ് ". വനനശീകരണം തടയുക ,ചെടികൾ വച്ചുപിടിപ്പിക്കുക ,ഇതിൻ്റെ ആവശ്യകതയെപറ്റി ജനങ്ങളെ ബോധവത്കരിക്കുക എന്നാണ് ഇതിൻ്റെ ഉദ്ദേശം . " മാതാ ഭൂമി പുത്രോഹം പൃഥിഛാ ." ( ഭൂമി എൻ്റെ അമ്മയാണ്, ഞാൻ മകനും. )എന്ന വേദ ദർശന പ്രകാരം പ്രകൃതിയെ അമ്മയായ് കണ്ട് പരിപാലിക്കാനും നാം തയാറാകണം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം