ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
അങ്ങ്  ദൂരെ ഒരു ഗ്രാമത്തിൽ കുറെ ആളുകൾ താമസിച്ചിരുന്നു .കൂട്ടം കൂടി താമസിച്ചിരുന്ന അവർ വൃത്തിക്ക് യാതാെരു വിലയും കല്പിച്ചിരുന്നില്ല .അവരുടെ ചുറ്റുപാടുകൾ ആഹാരവശിഷ്ടങ്ങളും മറ്റുള്ള മാലിന്യങ്ങളും കാെണ്ട് നിറഞ്ഞിരുന്നു.ഈ അവശിഷ്ടങ്ങൾ തിന്നുന്നതിനായി ധാരാളം മൃഗങ്ങൾ അവിടേയ്ക്കു എത്തുമായിരുന്നു . അങ്ങനെയിരിക്കെ അവിടെയുള്ള കുറച്ചുപേർക്ക് പനി  പിടിപെട്ടു.ദിവസങ്ങൾ കഴിയുംതാേറും രോഗം അടുത്ത ഗ്രാമങ്ങളിലേക്കും അവിടെ നിന്നും നഗരങ്ങളിലേക്കും പടർന്നുകാെണ്ടേയിരുന്നു.ആഹാരാവശിഷ്ടങ്ങൾ കഴിക്കുവാനെത്തുന്ന മൃഗങ്ങളിൽ നിന്നാണ് രോഗാണുക്കൾ മനുഷ്യരിലേക്കു  പകർന്നതെന്നു കണ്ടെത്തി . രോഗം പടരാതിരിക്കാൻ എല്ലാവരും പ്രയത്നിച്ചുകൊണ്ടേയിരുന്നു.തങ്ങളുടെ വൃത്തിയില്ലാത്ത ചുറ്റുപാടാണ് ഇത്രയും വലിയ ആപത്തിലേക്ക് നാടിനെ നയിച്ചതെന്നാേർത്തു ആ ഗ്രാമ നിവാസികൾ വിഷമിച്ചു. അവർ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി .പക്ഷെ അപ്പോഴേക്കും അവരുടെ ഉറ്റവരെ പലർക്കും നഷ്ടപ്പെട്ടിരുന്നു. വ്യക്തി ശുചിത്വത്തിൻ്റെയും സാമൂഹിക ശുചിത്വത്തിൻ്റെയും ആവശ്യകത അവർ മനസ്സിലാക്കി.അവർ തങ്ങളുടെ കുട്ടികളെ ആരീതിയിൽ ജീവിക്കുവാൻ ശീലിപ്പിച്ച് തുടങ്ങി. 
ആവണി സുരേഷ്
6എ ഡി.ബി.എച്ച്.എസ്.എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ