എൻ എസ് എസ് യു പി എസ് പൂവരണി/അക്ഷരവൃക്ഷം/അമ്മുവിൻറ വീട്
ജനൽ പാളിയിലൂടെ കടന്നുവന്ന സൂര്യരശ്മികൾ കണ്ണിൽ പതിച്ചപ്പോഴാണ് അമ്മു ഉണർന്നത്. അനുജത്തി മാളു അപ്പോഴും കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുകയാണ്. ഭിത്തിയിലെ ക്ലോക്കിൽ നോക്കിയപ്പോൾ സമയം 8 മണി കഴിഞ്ഞിരിക്കുന്നു. വേഗം എഴുന്നേറ്റ് ജനൽ പാളിയിലൂടെ കണ്ണോടിച്ചപ്പോൾ എന്ത് മനോഹരമായ കാഴ്ചകൾ . ഓരോ സസ്യത്തിന്റെയും ഇലകൾ എത്ര വ്യത്യസ്തം. എത്ര മനോഹരമായ രൂപങ്ങൾ ... അകലെ നില്ക്കുന്ന വലിയ മരത്തിന്റെ മുകളിൽ ഒരു പക്ഷി കൂട് കൂട്ടാൻ ശ്രമിക്കുന്നു . ഇത്ര സുന്ദര ദൃശ്യങ്ങൾ തൊട്ടരികത്ത് ഉണ്ടായിട്ടും എന്തേ കാണാതെ പോയതെന്നോർത്തപ്പോഴാണ് അമ്മയുടെ വിളി വന്നത് ഇനിയും എഴുന്നേല്ക്കാറായില്ലേ ? പഠിക്കാനൊന്നുമില്ല പരീക്ഷയുമില്ല ഈ ലോക് ഡൗൺ കാലo എത്ര രസകരം അവളോർത്തു..
പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് എല്ലാവരും ചേർന്ന് ഇന്ന് വീട് വൃത്തിയാക്കണമെന്ന് അമ്മ ഓർമ്മിപ്പിച്ചത്. അച്ഛൻ മഹാമാരികൾ തടയാനുള്ള ഒരുക്കങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നതും മാളു ഓടിപ്പോയി സോപ്പ് രണ്ട് കൈയിലും സോപ്പ് പതയുമായി കടന്നുവന്നു എല്ലാവരും കൂടി ചേർന്ന് സാധനങ്ങൾ അടുക്കും ചിട്ടയോടും കടി ഒതുക്കി കഴിഞ്ഞപ്പോൾ എന്തൊരു ഭംഗി വീട് കാണാൻ . വൈകുന്നേരം മാളുവുമൊത്ത് അമ്മു കളിച്ചു കൊണ്ടിരുന്നപ്പോഴാണ് അമ്മമ്മയുമായി അമ്മ ഫോണിൽ സംസാരിക്കുന്നത് കേട്ടത്. വിശേഷങ്ങൾ ഹാളിലേക്ക് അവൾ വന്നെങ്കിലും അമ്മ മറുപടി ഒന്നും പറയാതെ നിറകണ്ണുകളോടെ മുറിയിലേക്ക് കയറി പോകുന്നതാണ് അമ്മു കണ്ടത്. അവൾക്ക് എന്തോ പന്തികേട് തോന്നി .
അച്ഛനും അമ്മയും കൂടി സംസാരിക്കുന്നത് കേട്ടപ്പോഴാണ് മുത്തച്ഛനും കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണെന്ന സത്യം അവളറിഞ്ഞത്...... അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു , പൂജാമുറിയിലേക്ക് ഓടി ചെന്ന് കൈക്കൂപ്പി നിന്നു ദൈവമേ ഈ മഹാമാരിയൊന്ന് അവസാനിച്ചിരുന്നെങ്കിൽ ......
കൃഷ്ണ സജീവ്
|
5 A എൻ എസ് എസ് യു പി എസ് പൂവരണി കോഴുവനാൽ ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ