സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്/അക്ഷരവൃക്ഷം/ഒരു ലോക്ഡൗൺ ശുചിത്വ കഥ
ഒരു ലോക്ഡൗൺ ശുചിത്വ കഥ
ഒരു ലോക്ഡൗൺ കാലം. സ്കൂള് അടച്ചിരിക്കുന്നതുകൊണ്ട് കുട്ടികൾ മുഴുവൻ സമയവും കളി തന്നെ കളി. അന്നും പതിവുപോലെ കുട്ടികൾ മൈതാനത്ത് കളിക്കുകയാണ്. അതാ അവിടെ ഒരു കുട്ടി മാത്രം മാറി വിഷമിച്ചിരിക്കുന്നു. അതാരാണെന്നറിയാമോ? ...അതാണ് നമ്മുടെ കഥയിലെ നായിക ദേവൂട്ടി. പാവം ദേവൂട്ടി! അവളെ ആരും കളിക്കാൾ കൂട്ടാറില്ല. അതെന്താണെന്നറിയാമോ?....... അവള് പല്ലുതേയ്ക്കാതെയും കുളിക്കാതെയും തലമുടി ചീകി വൃത്തിയാക്കാതെയും ആണ് കളിക്കാ൯ വരുന്നത്. മററ് കുട്ടികളൊക്കെ ദേവൂട്ടിയെ കളിയാക്കുമായിരുന്നു. ഒരു ദിവസം രണ്ടും കല്പിച്ച് ദേവൂട്ടി കൂട്ടുകാരോട് തന്നേയും കളിക്കാൻ കൂട്ടാമോ എന്നു ചോദിച്ചു. അവർ പറഞ്ഞു, 'നീ ആദ്യം പോയി കുളിച്ചു ശുചിയായി വാ..... അപ്പോൾ നിന്നെ ഞങ്ങളൾ കളിക്കാൻ കൂട്ടാം ' എന്ന്. എന്നാല് നമ്മുടെ ദേവൂട്ടി അവർ പറഞ്ഞത് അനുസരിക്കാൻ തയ്യാറായില്ല. അങ്ങനെയിരിക്കെ ഒരുദിവസം ദേവൂട്ടി വീടിനടുത്തുളള കുളക്കരയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആ കുളത്തിൽ താമസിച്ചിരുന്ന പക്രു എന്ന തവളക്കുട്ടൻ അവളെ കളിക്കാൻ വിളിച്ചത്. ആ തവളക്കുട്ട൯െറ ദേഹം മുഴുവനും ചെളി പുരണ്ടിരുന്നു. അവനെ നമ്മുടെ ദേവൂട്ടിക്ക് ഒട്ടും ഇഷ്ടമായില്ല.' പിന്നേ!.... ദേഹം മുഴുവനും ചെളിയും അഴുക്കും പിടിച്ചിരിക്കുന്ന നിന്റെ കൂടെ ഞാൻ കളിക്കാനോ?... നല്ല കഥയായി! ' ദേവൂട്ടി തവളക്കുട്ടനെ കളിയാക്കി. ഇതു കേട്ടപ്പോൾ തവളക്കുട്ടന് വിഷമമായി. എങ്കിലും അവൻ അതു പുറത്തുകാണിച്ചില്ല. അവൻ പറഞ്ഞു... ദേവൂട്ടി ,കൂടുതലൊന്നും പറയേണ്ട. നീ ശുചിയായി നടക്കാത്തതുകൊണ്ടല്ലേ , നിന്നെ കൂട്ടുകാരാരും കളിക്കാൻ കൂട്ടാത്തത്......'ഇതുകേട്ട ദേവൂട്ടി നാണിച്ചു പോയി. പിന്നീടുളള കാലം അവൾ ൮ത്തിയുളളവളായി ജീവിച്ചു. അപ്പോൾ കൂട്ടുകാർ അവളേയും കളിക്കാൻ കൂട്ടി
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ