വിളക്കോട്ടൂർ യു.പി.എസ്./അക്ഷരവൃക്ഷം/ ചുഴലി

Schoolwiki സംരംഭത്തിൽ നിന്ന്
ചുഴലി

കാററുലഞ്ഞ വഴികളിലോ
ലോകത്തിൻ ദിശകളിലോ
ദുഃഖം പകരുമീ രാവുകൾ
മരണം പൊഴിയുമീ സന്ധ്യകൾ

അരികിലോ നിൽക്കാതെ
മാറോട് ചേർക്കാതെ
വേർപിരിഞ്ഞെന്നു മേ-
നിൽക്കയാം ബന്ധങ്ങൾ

ശ്വസനത്തെ മറക്കുന്നീ
തൂവാല നിമിഷങ്ങൾ
വിട പറയും നേരമായ്
വായുവിനീ ദിനം

കൂട്ടിലായ പറവകളെങ്ങും
ചിറകുയരും നേരത്തിൽ
വീട്ടിലായ മനുഷ്യരെങ്ങും
കൂട്ടിലായ പറവകളായ്

തുരുമ്പെടുത്ത ഭവനം പോലെ
ലോക മാനസമെങ്കിലും
ഇന്നിവിടം കണ്ണിലെല്ലാം
ശുചിത്വതിൻ സൂചന

അമേഖ് എൻ പി
7 A വിളക്കോട്ടൂർ യുപി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത