കാററുലഞ്ഞ വഴികളിലോ
ലോകത്തിൻ ദിശകളിലോ
ദുഃഖം പകരുമീ രാവുകൾ
മരണം പൊഴിയുമീ സന്ധ്യകൾ
അരികിലോ നിൽക്കാതെ
മാറോട് ചേർക്കാതെ
വേർപിരിഞ്ഞെന്നു മേ-
നിൽക്കയാം ബന്ധങ്ങൾ
ശ്വസനത്തെ മറക്കുന്നീ
തൂവാല നിമിഷങ്ങൾ
വിട പറയും നേരമായ്
വായുവിനീ ദിനം
കൂട്ടിലായ പറവകളെങ്ങും
ചിറകുയരും നേരത്തിൽ
വീട്ടിലായ മനുഷ്യരെങ്ങും
കൂട്ടിലായ പറവകളായ്
തുരുമ്പെടുത്ത ഭവനം പോലെ
ലോക മാനസമെങ്കിലും
ഇന്നിവിടം കണ്ണിലെല്ലാം
ശുചിത്വതിൻ സൂചന