എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/അതിജീവനം നമ്മുടെ കൈകളിൽ
അതിജീവനം നമ്മുടെ കൈകളിൽ
കത്തുന്ന വെയിൽ. റോഡിൽ അങ്ങിങ്ങായി ചോക്ക് കൊണ്ട് വരച്ചിരിക്കുന്നു. വരകൾ തമ്മിൽ ഒരു മീറ്റർ അകലം ഉണ്ട്. ആ വരയിൽ ചവിട്ടി പ്രതീക്ഷ യോടെ നിൽക്കുന്ന കുറച്ചു പേർ. നീരുവറ്റിയ കണ്ണുകൾ. മുഷിഞ്ഞ വസ്ത്രങ്ങൾ. ആ കൊടുംവെയിൽ അവർ മറക്കുന്നു. മുൻപിൽ നിൽക്കുന്ന ആൾ ചവിട്ടിയ വരയിൽ ചവിട്ടാൻ മാത്രം അവർ തിടുക്കം കൂട്ടുന്നു. പതിയെ പതിയെ ഓരോരുത്തരും ലക്ഷ്യസ്ഥാനത്തെത്തുന്നു. ആവേശത്തോടെ ഓരോ പൊതിയും വാങ്ങി സന്തോഷത്തോടെ തിരിഞ്ഞു നടക്കുന്നു. കൊവിഡ് 19 കാലത്തു സൗജന്യമായി ഉച്ചഭക്ഷണം കൊടുക്കുന്ന ഒരു സ്ഥലത്തെ കാഴ്ചയാണ് ഞാൻ ഇതുവരെ പറഞ്ഞത്. ശുദ്ധ വായു ശ്വസിക്കാൻ നമുക്ക് കിട്ടിയ അവസരം. എന്തെന്നാൽ വാഹനങ്ങളുടെ പുകക്കുഴലിൽ നിന്നു വരുന്ന carbon monoxide ഇല്ല. ഫാക്ടറികളും വ്യവസായസ്ഥാപനങ്ങളും തുപ്പുന്ന കറുത്ത വിഷപ്പുക അന്തരീക്ഷത്തെ മലിനപ്പെടുത്താനില്ല. ഈ ശുദ്ധ വായു ശ്വസിക്കാനുള്ള ഭാഗ്യമില്ലാതെ മനുഷ്യർ മാസ്ക് മൂടി നടക്കേണ്ട അവസ്ഥ. ആരാധനാലയങ്ങൾ ശാന്തമായി. പണകൊതിയില്ല. വിലപേശലില്ല. ആരാധനാമൂർത്തികൾ സ്വച്ഛമായിരിക്കുന്നു. പൂക്കൾ കൊണ്ട് അലങ്കരിച്ച ശ്മശാനത്തിൽ പുരോഹിതനോടൊപ്പം പരേതന്റെ ഉറ്റവരായ അഞ്ചു പേർ മാത്രമായി ഒതുങ്ങിയ മരണാനന്തര ചടങ്ങുകൾ. ഇത്തരം അവസരങ്ങളിൽ പരസ്പരം ആശ്വാസമാകേണ്ട നാം വീടുകൾക്കുള്ളിൽ ഒതുങ്ങുന്നു. ഇതിനെല്ലാം ഉപരി പന്ത്രണ്ടു മണിക്കൂർ തുടർച്ചയായി ജോലി ചെയ്തു തന്റെ നാടിനെ രക്ഷിക്കാൻ ജീവൻ പോലും പണയം വയ്ക്കുന്ന മാലാഖമാർ എന്നു നാം സ്നേഹത്തോടെ വിളിക്കുന്ന നഴ്സുമാരും പിന്നെ ഡോക്ടർസും. വികസനം മാത്രം ലക്ഷ്യം കണ്ടുകൊണ്ടിരുന്ന ലോകരാഷ്ട്രങ്ങൾ ഒരൊറ്റ വൈറസിനാൽ നിലംപരിശാകുന്നു. നമുക്ക് എവിടെയാണ് തെറ്റു പറ്റിയത്? ആരോഗ്യമേഖലയിൽ ഇത്രത്തോളം പുരോഗതി ഉണ്ടായിട്ടും നമുക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. വ്യക്തിശുചിത്വം മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏക മാർഗം. ശുചിത്വത്തിനു മാത്രം പ്രാധാന്യം കൊടുത്താൽ നമുക്ക് വിജയിച്ചുകൂടെ? എന്താണ് വ്യക്‌തിശുചിത്വം? വീട് നന്നായാലേ നാട് നന്നാവു എന്നു പറയുന്നത് പോലെ ശുചിത്വം വീട്ടിൽ നിന്ന് തന്നെ തുടങ്ങാം. നമ്മുടെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയാക്കി വെയ്ക്കാൻ നാം ശ്രദ്ധിക്കുക. ചപ്പുചവറുകൾ കൂട്ടിയിടാതെയും പ്ലാസ്റ്റിക്കുകൾ കത്തിക്കാതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. മഴക്കാല പൂർവ ശുചീകരണങ്ങൾ നടത്തുക. വെള്ളം കെട്ടിക്കിടക്കാൻ പാകത്തിലുള്ള തൊണ്ട് ,ചിരട്ട, മുട്ടത്തോട് തുടങ്ങിയവയിൽ കൊതുകുകൾ മുട്ടയിടാൻ സാധ്യതയുണ്ട്. അവ ഒഴിവാക്കുക. അതുവഴി കൊതുകുകൾ പരത്തുന്ന രോഗങ്ങൾ ഇല്ലാതെയാകുന്നു. അതുമാത്രമല്ല,കിണറുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. തിളപ്പിച്ചാറിയ വെള്ളവും വൃത്തിയുള്ള ഭക്ഷണവും കഴിക്കുക. നമ്മുടെ കൈകൾ നഖങ്ങൾ വെട്ടി വൃത്തിയാക്കുകയും ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്യുക. കൃത്യമായ ഭക്ഷണത്തോടൊപ്പം വ്യായാമവും നമ്മൾ ശീലിക്കണം. ഇതു രോഗത്തെ ചെറുക്കാൻ നമ്മുടെ ശരീരത്തെ പാകപ്പെടുത്തുന്നു. നാം എപ്പോഴും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ശ്രമിക്കുക. പ്രകൃതിക്കു ദോഷം വരുന്നതെന്തും നമുക്കു ദോഷമായി ഭവിക്കും. നമ്മുടെ മാതാപിതാക്കളുടെ കുട്ടികാലത്തെ ജീവിതരീതികളും ഇപ്പോൾ നമ്മുടെ തലമുറയിലെ ജീവിതരീതികളും തമ്മിൽ ധാരാളം വ്യത്യാസങ്ങളുണ്ട്. ശാസ്ത്രം വളർന്നു. കണ്ടുപിടുത്തങ്ങളും. പ്രതിരോധ ശേഷി കൂടിയ രോഗാണുക്കളും. ഇവയെ ഒക്കെ അതിജീവിച്ച് മുന്നോട്ടു പോകണമെങ്കിൽ നാം ഒരുപാട് ശ്രദ്ധിക്കേണ്ടതായുണ്ട്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകു എന്നു നമുക്ക് അറിയാമല്ലോ? രോഗം വന്നിട്ടു ചികിൽസിക്കുന്നതിലും ഭേദം വരാതെ നോക്കലാണ്. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുക. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് ഒന്നിച്ചു കൈകോർക്കാം........
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം