എൽ.വി.എ.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി തന്നെ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി തന്നെ ജീവിതം

ഒരിടത്ത് ഒരു നഗരത്തിൽ രാമു എന്ന മിടുക്കനായ കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവൻ സ്കൂൾ വിട്ടു വരുമ്പോൾ ഒരു ആട് പ്ലാസ്റ്റിക് കവറുകളും മറ്റു ചപ്പു ചവറുകളും തിന്നുന്നു. അതു കൂടാതെ ഒരു ഫ്ലാറ്റിൽ നിന്നും ഒരാൾ പ്ലാസ്റ്റിക് കുപ്പികളും കവറുകളും പുറത്തെ റോഡരികിലേക്ക് വലിച്ചെറിയുന്നതും രാമുവിൻറെ ശ്രദ്ധയിൽ പെട്ടു.
         അടുത്ത ദിവസം സ്കൂളിലേക്ക് വന്ന് തൻറെ ടീച്ചറോട് അവൻ കണ്ട കാര്യങ്ങൾ പറഞ്ഞു. അങ്ങനെ രാമുവും ടീച്ചറും പ്ലാസ്റ്റിക്കിൻറെ ഉപയോഗം കുറയ്ക്കണമെന്ന സന്ദേശം മറ്റുകുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു.കൂടാതെ മറ്റു അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഓരോ കുട്ടിക്കും,വീട്ടിലേക്കും ഉള്ള തുണി സഞ്ചികൾ ഉണ്ടാക്കാൻ തീരുമാനിക്കുകയും ചെയ്തു. വെള്ളം കൊണ്ടുവരാൻ സ്റ്റീൽ കുപ്പികളായി. പ്ലാസ്റ്റിക് കവറുകളും ബാഗുകളും കൊണ്ടുവരാതായി. അങ്ങനെ ആ സ്കൂൾ നഗരത്തിലെ ആദ്യ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ ആയി മാറി.
 ഈ കഥയിൽ രാമു എന്ന കുട്ടി നമുക്കെല്ലാവർക്കും ഒരു മാതൃകയാവുന്നു. "പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്".


 

വൈഗ
3A എൽ.വി.എ.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ