ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം/സ്വപ്നമായിര‍ുന്നെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നമായിര‍ുന്നെങ്കിൽ


സ്വപ്നമായിര‍ുന്നെങ്കിൽ
സ്വപ്നമായിര‍ുന്നെങ്കിൽ ഈ മഹാമാരി
വെറ‍ുതെ ചിന്തിച്ച‍ുപോക‍ുന്ന‍ു ഞാൻ
ഭ‍ൂമിയിൽ വാഴ‍ും മന‍ുഷ്യന്റെ തോൽവി
എരിയ‍ുന്ന മന‍ുഷ്യന്റെ ചിത്തം പറയ‍ുന്ന‍ു
വെറ‍ും സ്വപ്നമായിര‍ുന്നെങ്കിലീ മാരി
അകലെയല്ലെന്റെ അരികിലാണെല്ലാം
സ‍ൂര്യചന്ദ്രനെന്നില്ല എല്ലാം എനിക്ക് കയ്യെത്ത‍ും
അധിപനാണെന്ന അഹന്തയ‍ും
ഇക്ഷണം പോയി മറഞ്ഞ‍ു
അകന്ന‍ുപോയി മധ‍ുര സ്വരങ്ങള‍ും ബന്ധങ്ങള‍ും
മന്ത്രവ‍ുമില്ലാ മര‍ുന്ന‍ുമില്ലാ മാരി
മന്ദമെന്ന‍ുള്ളിൽ ഭയം വളർത്തെ
മായ‍ുന്നവസാന ഗർവ്വ‍ും
മ‍ുളയ്‍ക്ക‍ുന്ന‍ു നന്മതൻ വിത്ത‍ും
മനം തെളിയട്ടെ മാരി മാറട്ടെ
മാനത്ത് വിടരട്ടെ മാരിവില്ല്

 

ഭദ്രപ്രിയ.എസ്
9 E ജി.എച്ച്.എസ്.എസ്. കലവ‍ൂർ, ആലപ്പ‍ുഴ
ചേർത്തല ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020