ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19

കൊറോണാ അഥവാ കോവിഡ് -19 ഒരു RNA വൈറസ് ആണ്. ഈ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തിൽ ആണ്. ചൈനയിൽ വുഹാൻ പട്ടണത്തിൽ നിന്ന് ആണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ് ഈ മഹാമാരി. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു പിടിയ്ക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. കൊറോണ എന്നത് ഒരു ലാറ്റിൻ വാക്ക് ആണ് കൊറോണ എന്നാൽ കിരീടം എന്ന് ആണ് അർത്ഥം ആക്കുന്നത്. കിരീടം പോലെ ചില പ്രൊജക്ഷനുകൾ ഉള്ളത് കൊണ്ട് ആണ് വൈറസിന് ഈ പേര് വന്നത്. മനുഷ്യനെ ബാധിക്കുന്ന 6ഇനം വൈറസുകളെ ഇതിനോടകം കണ്ടുപിടിച്ചിട്ടുണ്ട്.
കൊറോണാ വൈറസ് പടരുന്ന സാഹചര്യങ്ങൾ

  • വൈറസ് ബാധയുള്ള ആൾ തുമ്മുമ്പോൾ ചുമയ്ക്കുമ്പോൾ വായ പൊത്തിപിടിക്കാതെ ഇരിക്കുമ്പോൾ
    *വൈറസ് ബാധ ഉള്ള ഒരാളെ സ്പർശിക്കുകയോ ഹസ്തദാനം കൊടുക്കുകയോ ചെയ്യുമ്പോൾ
    വൈറസ് ബാധ ഉണ്ടാവാൻ സാധ്യത ഉള്ള ഒരു വസ്തുവിൽ തൊട്ടതിനു ശേഷം കൈ കഴുകാതെ കണ്ണിലും മൂക്കിലും വായിലും തൊടുന്നത്
പ്രധാന രോഗ ലക്ഷണം
അസുഖം ബാധിച്ചു കഴിഞ്ഞാൽ 3-4ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും തുമ്മൽ. ക്ഷീണം, തൊണ്ട വേദന, ചുമ, ശ്വാസതടസം, മൂക്ക് ഒലിപ്പ്‌ തുടങ്ങിയവ ഉണ്ടാകും പ്രതിരോധ മാർഗ്ഗം
  • പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക. *കൈകൾ കഴുകാതെ കണ്ണ് മൂക്ക്, വായ്, ഇവയിൽ സ്പർശിക്കാതെ ഇരിക്കുക * രോഗ ലക്ഷണം ഉള്ളവരിൽ നിന്ന് 1മീറ്റർ എങ്കിലും അകലം പാലിക്കുക
  • അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവ് ആക്കുക
  • രോഗബാധിത പ്രദേശങ്ങളിൽ പോകാതെ ഇരിക്കുക
  • ആഘോഷം ,ആൾക്കൂട്ടം എന്നിവ ഒഴിവാക്കുക.
എല്ലാത്തിനും ഉപരി രോഗബാധ ഉള്ള ആൾ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം ചെയ്യാതെ ഇരിക്കുകയും ചെയ്യുക.
ഓർക്കുക ഭയം അല്ല വേണ്ടത് ജാഗ്രത ആണ് വേണ്ടത്
അഭിമന്യു.എം
3 എ ഗവ. എൽപിഎസ് , കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം