ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/സ്വർണ്ണ ചിറകുള്ള പൂമ്പാറ്റ
സ്വർണ്ണ ചിറകുള്ള പൂമ്പാറ്റ
അമ്മുക്കുട്ടി ബോറടിച്ച് വീട്ടിൽ നിൽക്കുമ്പോളാണ് അമ്മ വീടും പരിസരവും വൃത്തിയാക്കിയത്. വീട്ടുമുറ്റത്തെ ഒരു നാരകചെടിയിൽ അമ്മ എന്തൊക്കെയോ ചെയ്യുന്നു. അവളും കൂടി. ആ ചെടിയിൽ നിറയെ പച്ച നിറത്തിലുള്ള പുഴുക്കൾ.അമ്മ ഓരോന്നായി നിലത്തിട്ട് കൊല്ലുന്നു.അമ്മുവിന് സങ്കടമായി. അമ്മേ, അതിനെ എന്തിനാ കൊല്ലുന്നേ? പുഴുവിന് വിശന്നിട്ടാ ഇലകൾ തിന്നുന്നത്. അമ്മു പറഞ്ഞു. എങ്കിലും അമ്മ പുഴുക്കളെ വീണ്ടും കൊന്നു. അമ്മുവിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.അപ്പോഴാണ് അമ്മയുടെ ഫോൺ ബെല്ലടിച്ചത്. അമ്മ അതെടുക്കാൻ പോയി.അപ്പോഴാണ് മായ ചേച്ചി വന്നത്. അമ്മു നീ ഇവിടെ എന്തു ചെയ്യുന്നു ? മായ ചേച്ചി ചോദിച്ചു.അമ്മു സങ്കടത്തോടെ നടന്ന കാര്യങ്ങൾ പറഞ്ഞു. സാരമില്ല, നമുക്ക് അമ്മ കാണാതെ ബാക്കി പുഴുക്കളെ എന്റെ വീട്ടിൽ കൊണ്ടുപോയി വയ്ക്കാം. മായ പറഞ്ഞു. അമ്മ തിരികെ വന്നപ്പോൾ പുഴുക്കളെ കാണാനില്ല. ഇവിടെയുണ്ടായിരുന്ന പുഴുക്കൾ എവിടെ? അമ്മ ചോദിച്ചു. അമ്മേ ഈ ചേച്ചി മുഴുവൻ പുഴുക്കളെയും കൊന്നു കളഞ്ഞു.അമ്മു കള്ളം പറഞ്ഞു. അമ്മ ഒന്നും പറയാതെ അകത്തേക്ക് പോയി.അമ്മ കാണാതെ രണ്ടാളുംകൂടി ഭക്ഷണം നൽകി സംരക്ഷിച്ചു. ഒരു ദിവസം നോക്കുമ്പോൾ പുഴുക്കൾക്ക് പകരം മറ്റെന്തോ രൂപം. രണ്ടുപേർക്കും വിഷമായി.ഭക്ഷണം കുറഞ്ഞതുകൊണ്ടാകും, കൂടുതൽ ഭക്ഷണം കൊടുത്തു. ഈ കാര്യം അമ്മയോട് പറയാൻ പേടി തോന്നി.എന്നാൽ പിറ്റേ ദിവസത്തെ കാഴ്ച രണ്ടുപേരെയും അത്ഭുതപ്പെടുത്തി.കുപ്പിക്കുള്ളിൽ മനോഹരമായ സ്വർണ്ണചിറകുള്ള ചിത്രശലഭങ്ങൾ! അമ്മു ഓടിപ്പോയി അമ്മയെ വിളിച്ചുകൊണ്ടുവന്നു ചിത്രശലഭങ്ങളെ കാണിച്ചു കൊടുത്തു. അമ്മു നടന്നതെല്ലാം അമ്മയോട് പറഞ്ഞു. അമ്മക്ക് താൻ ചെയ്ത പ്രവർത്തിയിൽ വിഷമംതോന്നി.അതിനുശേഷം പൂമ്പാറ്റകളെ തുറന്നു വിട്ടു.അവർ സന്തോഷത്തോടെ പാറി പറന്നു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ