ഗവ.എൽ.പി.എസ്. കിടാരക്കുഴി/അക്ഷരവൃക്ഷം/ ഭീതിയല്ല ജാഗ്രതയാണ്
ഭീതിയല്ല ജാഗ്രതയാണ്
കാസർകോട്ടെ ഒരു കുഞ്ഞു ഗ്രാമത്തിലായിരുന്നു മ്ളാവിന്റെ വീട്. പഠിക്കാൻ മിടുക്കിയായിരുന്നു. ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് മാളു. പെട്ടെന്നാണ് ചൈനയിൽ വൈറസ് പടർന്നത്. പിന്നെ കേരളത്തിലും പടർന്നു. അതിനാൽ സ്കൂളുകൾ അടച്ചു. അവളുടെ അവസാന പരീക്ഷ നടത്തിയില്ല. വീട്ടിൽ തന്നെ ഇരുന്ന് അവൾ മടുത്തു. അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും അവൾക്കുണ്ട്. ഇളയ കുട്ടിയാണ് മാളു. കൊറോണ വൈറസ് അവളിൽ ഭീതി ഉണർത്തി. കാസർഗോഡിൽ പെട്ടെന്ന് തന്നെ വൈറസിന് പടർന്നു പിടിക്കാൻ സാധിച്ചു. വീട്ടിലെ പുസ്തകങ്ങൾ വായിച്ച് അവൾ മടുത്തു. ചേട്ടനും ചേച്ചിയും ഫോണിൽ കളിക്കുന്നത് കണ്ട മാളുവും പിറ്റേ ദിവസം തൊട്ട് ഫോണിൽ കളിക്കാൻ തുടങ്ങി. രാവിലെ മുതൽ രാത്രി വരെ അവൾ ഫോണിൽ കളിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാൻ വിളിച്ചാൽ പോകില്ല കുളിക്കാൻ വിളിച്ചാൽ പോകില്ല. രാത്രിയിൽ ഉറക്കം വന്നപ്പോൾ ഉറങ്ങാൻ മാളു കിടന്നു. അടുത്ത ദിവസം ഉച്ചയായിട്ടും മാളു എഴുന്നേറ്റില്ല. അവൾ അമ്മയെ വിളിച്ചു. മാളു വിറച്ചുകൊണ്ട് പറഞ്ഞു "അമ്മേഎനിക്ക് പനിയാ" മാളുവിന് വളരെയധികം പേടി തോന്നി. അമ്മ അവളെയും കൊണ്ട് ആശുപത്രിയിൽ പോയി. അവൾക്ക് സാധാരണ പനിയായിരുന്നു. മാളു വളരെയധികം പേടിച്ചു. ആ പനി ഇനിയും വരുമോ എന്ന്,അവളുടെ അച്ഛൻ അവളുടെ അടുത്തിരുന്ന് അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. "ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്".
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ