ഗവ. എച്ച്.എസ്. പുളിക്കമാലി/അക്ഷരവൃക്ഷം/മറികടക്കാം മഹാമാരിയെ
മറികടക്കാം മഹാമാരിയെ
ഇനി ഒരിക്കലും ശരിയാവില്ലന്ന് കരുതിയ എത്രയോ പ്രശ്നങ്ങളൽനിന്ന് എങ്ങനെയൊക്കെയോ നാം കരകയറിയുട്ടുണ്ട്. എല്ലാം വഴികളും അസ്തമിച്ചെന്നു കരുതി തകർന്നിരുന്നിരുന്നപ്പോൾ ആരൊക്കെയോ നമ്മോട് ചേർന്ന് നിന്ന് ഉദയമയിട്ടുണ്ട്. ഇതും അതുപോലെ കടന്നുപോകും. കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണ ങ്ങൾ പ്രഖ്യാപിച്ചത് കേട്ടപ്പോൾ അങ്കലാപ്പിലായി. അത്രയും പ്രതീക്ഷിച്ചിരുന്നില്ലല്ലോ! മുമ്പിൽ ആധിയുടെ മഹപ്രളയമാണ്. രണ്ടു നേരം കഞ്ഞി കുടിച്ചും ചുറ്റുമുള്ളവരോട് സ്നേഹം പറഞ്ഞും ലളിതമായി ജീവിച്ചാലും ജീവിതമാകില്ലേ? വെട്ടിപിടികുന്നിടത്താണോ ജീവിതം അതോ പരസ്പരം പങ്കുവെക്കുന്നിടത്താണോ? ഏതു ദുരന്തവും ഒരു സാധ്യത കൂടിയാണ്. നാം വിഷമിക്കുമ്പോഴും സന്തോഷത്തിലും സമാധാനത്തിലുമാണ് പ്രകൃതി. അന്തരീക്ഷത്തിന്റെ ശ്വാസംമുട്ടലിന് അല്പം ആശ്വാസം മുണ്ട്.നദികളും കടലും അല്പം തെളിയുന്നുണ്ട്. തെരുവുകളിൽ ദുർഗന്ധം കുറയുന്നുണ്ട്. മരങ്ങളും മൃഗങ്ങളും പക്ഷികളും കുറച്ചുകൂടി നിർഭയരാണ്. ഭൂമിക്ക് ഉത്തരവാദിത്വത്തിന്റെ ഭാരം ഇത്തിരി കുറഞ്ഞ പോലെയുണ്ട്. ലോക്ഡൗൺ അതിന്റെ രണ്ടാംഘട്ടത്തിലേക്കെത്തുമ്പോൾ, വീട്ടിലിരിക്കുന്നവരുടെ മനസ്സുകളിലും മാറ്റം വരുന്നു. മനുഷ്യരിലുള്ള ദുരയും ഈർഷ്യയും ഊതിപ്പേരിപ്പിക്കുന്ന അമർഷങ്ങളും നുരഞ്ഞു പൊന്തിയേക്കും. പക്ഷേ ആ ഭീതി ഒഴിഞ്ഞിരിക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം