ഉള്ളടക്കത്തിലേക്ക് പോവുക

വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/.ശുചിത്വം .....

Schoolwiki സംരംഭത്തിൽ നിന്ന്
07:31, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം .....
                                            ഒരിടത്ത് കിട്ടു എന്നു പേരുള്ള ഒരു ബാലൻ താമസിച്ചിരുന്നു. അവൻ മഹാമടിയനും വൃത്തിയില്ലാത്തവനുമായിരുന്നു. കൈ കഴുകാതെ ആഹാരം കഴിക്കും. എന്തു കണ്ടാലും വാരിവലിച്ച് തിന്നും. കുളിക്കാനും മടിയാണ്. ഒരു ദിവസം കിട്ടു സ്കൂളിൽ പോയി വരുമ്പോൾ വഴിയിൽ ഒരു മിഠായി കിടക്കുന്നത് കണ്ടു. അവൻ ഓടിച്ചെന്ന് അതെടുത്ത് വായിലിട്ടു. വീട്ടിലെത്തിയതും തുണി പോലും മാറാതെ, കൈ കഴുകാതെ ആഹാരം കഴിച്ചു. കുറച്ചു കഴിഞ്ഞതും കിട്ടുവിന് ഭയങ്കര വയറുവേദന അനുഭവപ്പെട്ടു.  ഇതു കണ്ട അവൻ്റെ പപ്പയും അമ്മയും അവനെ ആശുപത്രിയിൽ കൊണ്ടുപോയി.അവനെ പരിശോധിച്ച ഡോകടർ പറഞ്ഞു; "അമിതമായി ആഹാരം കഴിച്ചതുകൊണ്ടും വൃത്തിയില്ലാത്തതു കൊണ്ടുമാണ് ഈ വയറുവേദന ഉണ്ടായത്. അതു കൊണ്ട് നല്ല ആഹാരം കഴിക്കുക, കാണുന്നതെന്തും കഴിക്കാതിരിക്കുക, ശുചിത്വം പാലിക്കുക, വ്യക്തി ശുചിത്വം സർവ പ്രധാനമാണ്.'

കിട്ടു വേദനയോടെ തലയാട്ടി സമ്മതിച്ചു.

                                                ഗുണപാഠം: ശുചിത്വമുണ്ടെങ്കിൽ നാം എപ്പോഴും ആരോഗ്യമുള്ളവരായിരിക്കും.
സ്നേഹ .എസ്
7 ബി വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ