വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധവും
പരിസ്ഥിതി മലിനീകരണവും രോഗപ്രതിരോധവും
പരിസ്ഥിതി ശുചിത്വം ഇല്ലായ്മയാണ് പ്രകൃതി മലിനീകരണത്തിന് കാരണമാകുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഈ കടമ നിർവ്വഹിച്ചാൽ മാത്രമേ ഉണ്ടായിക്കൊണ്ടിരിക്കുന്ന പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടുവാൻ സാധിക്കുകയുള്ളൂ. നമ്മൾ നിസ്സാരമായി വലിച്ചെറിയുന്ന പല മാലിന്യ വസ്തുക്കളും നമുക്ക് തന്നെ പലപ്പോഴും വിനയായി തീരുന്നു.. പരിസ്ഥിതി ശുചിത്വം ആകണമെങ്കിൽ നാം പലപ്പോഴും പരിസ്ഥിതിയിൽ ഏക തന്നെ ഇറങ്ങി ചെല്ലണം. യന്ത്ര നിർമ്മിതമായ പല വസ്തുക്കളും ഉപേക്ഷിച്ച് പ്രകൃതി നിർമ്മിതമായ പല വസ്തുക്കളും ഉപയോഗിച്ച് തുടങ്ങുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് മാലിന്യ നിർമ്മാർജ്ജനം ചെയ്യുന്നതിന് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അതുമുഖേന രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കും. രോഗങ്ങളിൽ നിന്നും രക്ഷ നേടുവാൻ രോഗപ്രതിരോധശേഷി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധശേഷി കൂടുതലായി നേടിയെടുക്കുവാൻ നാം പച്ചക്കറികളും പഴവർഗങ്ങളും നിത്യ ജീവിതത്തിലെ ഭാഗമാകണം. ജൈവവളങ്ങൾ കൊണ്ടു വളർത്തിയെടുത്ത പച്ചക്കറികളും പഴവർഗങ്ങളും കഴിക്കേണ്ടത് അത്യാവശ്യമാണ്. അവ സ്വയം വളർത്തിയെടുക്കുവാൻ ശ്രമിക്കുകയാണെങ്കിൽ കീടനാശിനികൾ ഇല്ലാത്ത പച്ചക്കറികളും പഴവർഗങ്ങളും വളർത്താനും അതുമുഖേന മാനസിക ഉല്ലാസത്തിനും ഇടവരികയും ചെയ്യും....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം