Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
പരിസ്ഥിതി നാശത്തിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങളിലൂടെകടന്നുപോകുകയാണ് ഇന്ന് ലോകം. നാം നമ്മുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ ഓരോ നിമഷവും ഈ ഭൂമിയെ കൊന്നു കൊണ്ടിരിക്കുന്നു. നാം ചെയ്യുന്ന ഈ പരിസ്ഥിതി ചൂഷണം ഒരർഥത്തിൽ ഒരു മോഷണം തന്നെയാണ്. ഈ ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളിൽ ഭൂമിയെ നശിപ്പിക്കുന്നത് നാം മനുഷ്യർ മാത്രമാണ്. മനുഷ്യൻ അവന്റെ വർധിതമായ ആവശ്യ നിർവഹണത്തിനായി അനുനിമിഷം ഈ ഭൂമിദേവിയെ അമിതമായി ചൂഷണം ചെയ്യുന്നു.
നാം പണ്ട് കണ്ടിരുന്ന പലതും ഇന്ന് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ മനുഷ്യനും ചരിത്ര താളുകളിൽ മാത്രം കാണാൻ പറ്റുന്ന ഒരു ജീവി മാത്രമായിഅവശേഷിക്കും.സാക്ഷരതയുടേയും ശുചിത്വത്തിന്റേയും സമ്പത്തിന്റേയും കാര്യത്തിൽ മുൻപന്തിയിലുള്ള നാം പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ഒരു ഭാവിയെയാണ് മാടി വിളിക്കുന്നത്. ഭൂമിയുടെ പച്ചപ്പിനെ നശിപ്പിച്ചു കൊണ്ടു ചെയ്യുന്ന വികസനം മനുഷ്യന്റെ വിജയങ്ങളല്ല മറിച്ച് പരാജയമാണ്. ഗാന്ധിജി പറഞ്ഞതു പോലെ മനുഷ്യന്റെ ആവശ്യങ്ങൾക്കുള്ളതെല്ലാം ഈ ഭൂമിയിലുണ്ട്.എന്നാൽഅത്യാഗ്രഹത്തിനൊട്ടില്ലതാനും . നാം അധിവസിക്കുന്ന ഈ ഭൂമി നമ്മുടെ അമ്മയാണ്. ഈ അമ്മയ്ക്ക് ചരമഗീതങ്ങെളെഴുതാനുള്ള വഴി ഒരുക്കുന്നതാവരുത് നമ്മുടെ ചെയ്തികൾ. നമ്മുടെ ഇന്നത്തെ പ്രവൃത്തികൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് നല്ല നാളെയെ ആണ്.
നാം നേടിയെടുത്ത പുരോഗതി തന്നെയാണ് വൻ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന തരത്തിൽ നമ്മെ തിരിച്ചടിച്ചു കൊണ്ടേയിരിക്കുന്നത്. ഇന്ന് ഭൂമി വിയർക്കാൻ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കാനായി പാടുപെടുന്നു. ഇപ്പോൾ പരിസ്ഥിതി നാശത്തിന്റെ ദുരന്തഫലങ്ങൾ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. വരൾച്ച, പ്രളയം, സുനാമി, വെള്ളപ്പൊക്കം, ആഗോള താപനം ഇവ അതിൽ ഏതാനും ചിലതുമാത്രം. നാം തിരിച്ച് പ്രകൃതിയിലേക്ക് ഇറങ്ങി ചെല്ലേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ തലമുറയുടെ നല്ല നാളേക്കായി നാം ഇന്നു തുടങ്ങണം പരിസ്ഥിതി സംരക്ഷണം. നമ്മുടെ പൂർവ്വികർ തന്നതിനേക്കാൾ ഭംഗിയായി ഭൂമിയെ തിരിച്ചു കൊടുക്കേണ്ട കടമ നാം ഓരോരുത്തരുടേതുമാണ്. നമ്മുടെ പൂർവ്വികരുടെ പാത പിൻതുടർന്ന് ആ കടമ നാം നിറവേറ്റണം. ഈ ഭൂമിയെ നല്ലൊരു നാളേക്കായി കരുതിവയ്ക്കാം. പരിസ്ഥിതി സംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടാൻ നാം പ്രതിജ്ഞാബന്ധരാകണം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|