ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നാമനുഭവിക്കുന്ന ഈ അവസ്ഥയ്ക്കു കാരണം നമ്മൾ തന്നെയാണ് എന്നത് നമ്മൾ തന്നെ തിരിച്ചറിയണം. വിവേകിയായ മനുഷ്യന്റെ അവിവേകം മൂലം പരിസ്ഥിതിക്ക് ഏതെല്ലാം രീതിയിൽ നശിപ്പികാമോ അതെല്ലാം നമ്മൾ ചെയ്യുന്നു. ഇന്നു നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് മലിനീകരണം.
പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറ ഞ്ഞ പുഴയും മണ്ണുമെല്ലാം മലിനമാക്കി. പുഴയിൽ നിന്നും മണൽ വാരി പകരം പ്ലാസ്റ്റിക് കൊണ്ട് നിറച്ചു. ജലസ്രോതസ്സായ പുഴ, കുളം, വനം, തോട്ടങ്ങൾ ഇതെല്ലാം മനുഷ്യർ അവരുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റി. വനത്തിലെ മരങ്ങൾ മുറിച്ചുമാറ്റി. ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മര തൈകൾ വെച്ച് പിടിപ്പിക്കുന്നു. പക്ഷേ ഒരുവശത്ത് മരങ്ങൾ മുറിച്ചു മാറ്റുന്നു. മനുഷ്യന്റെ അതിക്രമങ്ങൾ ഭയന്ന് ആവാസ സ്ഥാനങ്ങൾ തന്നെ നഷ്ടപ്പെട്ട പക്ഷിമൃഗാദികൾ കൂട്ടത്തോടെ ഇല്ലാതായി. പല ഔഷധ സസ്യങ്ങൾ, പല ഇനം പക്ഷികൾഅങ്ങനെ പലതും ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ പ്രവർത്തികൾ കൊണ്ട് അന്തരീക്ഷത്തിൽ ശുദ്ധവായുവിനു പകരം കാർബൺഡയോക്സൈഡ് നിറഞ്ഞിരിക്കുന്നു. മനുഷ്യന്റെ ചെയ്തികൾ മൂലം പലവിധ രോഗങ്ങൾ കൊണ്ട് നാം ഇന്ന് വീർപ്പുമുട്ടുന്നു. ശുദ്ധ വായുവും ലഭിക്കാതെ ആയി. രാസവളങ്ങളുടെ അമിത ഉപയോഗം മൂലം വിഷാംശം അടങ്ങിയ ഭക്ഷ്യവസ്തുക്കൾ മനുഷ്യന്റെ ജീവനെയും ജീവിതത്തെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യനിർമ്മിതമായ കാരണങ്ങൾകൊണ്ട് പരിസ്ഥിതിക്ക് വന്ന പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുവാൻ നാം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയം കഴിഞ്ഞു.

അക്സ
4 [[|ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം]]
ഇരിട്ടി ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം