ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം


ഈ കൊറോണയെ തുരത്താം നമുക്ക്
ഈ കൊറോണയെ നേരിടാല്ലോ
കോവിഡ് 19 എന്ന പേരിൽ
നാട്ടിൽ മഹാമാരി വാരി വിതറുമ്പോൾ
ഒറ്റക്കെട്ടായ് നാം നിന്നീടേണം
മറ്റൊരാൾക്ക് പറ്റിയ തെറ്റിനെ
തിരുത്തീടേണം നാമെല്ലാരും
നാടിനെ രക്ഷിപ്പതിനു വേണ്ടി നാം
ജാഗ്രതയോടെ നിന്നീടേണം
നാടിനെ രക്ഷിപ്പതിനു വേണ്ടി നാം
വീട്ടിൽ അടങ്ങിനിന്നീടേണം
വീട്ടിൽ അടങ്ങിനിന്നീടുമ്പോൾ
ചുമ്മാ സമയത്തെ കൊന്നീടല്ലേ
അറിഞ്ഞീടാം സ്നേഹത്തിൻ മാധുര്യം
ചേർന്ന് നിന്നീടാം കുടുംബത്തിനായി
കഥയും, കവിതയും, ചിത്രവും, നിറവുമായി
സർഗശേഷി വളർത്തീടാല്ലോ
നല്ലൊരു നാളേക്കായ് വളർന്നീടാല്ലോ

 

അനവദ്യജയ ക്യഷ്ണൻ
1 ആയിഷ എൽ.പി.സ്കൂൾ, ചെടിക്കുളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത