എച്ച്.എസ്സ്.എസ്സ്,മുതുകുളം/അക്ഷരവൃക്ഷം/ഒരു വിഷാദം.

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു വിഷാദം

ലോകം വിജനമായി കടലലകൾക്ക് ഇളക്കമില്ല ,
കായലോളങ്ങൾക്ക് ഇളക്കമില്ല ;
മാലിന്യപ്പുകയില്ല രാഷ്ട്രീയ കൊലപാതകങ്ങളില്ല
പ്രകൃതിയെ ദ്രോഹിച്ച മാനുഷരെ…….
നിങ്ങളറിയുവിൻ………..
ഇതെല്ലാം പ്രകൃതിതൻ വികൃതിയാണ്
ആയിരങ്ങൾ നിരീക്ഷണത്തിൽ
പതിനായിരങ്ങൾ പട്ടിണിയിൽ.
ചീനയിൽ നിന്നും വന്നൊരു കീടമേ
നീ ഇത്രയും പാതകം ചെയ്തിടാമോ
എെക്യത്തിൻ പാതയിൽ ഒത്തുചേരാൻ
നല്ലോരവസരമായി വന്നു.
ഭാരതം തോൽക്കില്ലന്നറിഞ്ഞാലും
എെക്യമായി മുന്നേറുമൊരു തർക്കമില്ല.
നിസ്വാർത്ഥസേവനം ചെയ്തിടും
മാലാഖമാർ തൻ കരങ്ങളിൽ
വിശ്വാസമർപ്പിക്കുന്നു ഭാരതമക്കളെല്ലാം
ലോകമാകെ വിഴുങ്ങീടും അണുവിനെ
ഒത്തുചേർന്ന് വെന്നിടാം

 

ആത്മജ് ആർ ശ്രീധർ
11 കോമേഴ്സ് വി എച്ച് എസ്സ് എസ്സ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത