സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ
മാർച്ച് ആദ്യ ആഴ്ച തന്നെ നമ്മെ പിടിപെട്ട കോവിഡ് എന്ന മഹാമാരി മാർച്ച് 22 ഓടുകൂടി ലോക്ഡൗൺ പ്രാബല്യത്തിൽ വന്നു കോവിഡ് 19ന് എങ്ങനെ നമുക്ക് അതിജീവിക്കാം . ഇന്ത്യയിലെ എത്ര ജനങ്ങളിൽരോഗംഎത്തും എന്നത് നമുക്ക് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല എന്നാൽ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ അടിസ്ഥാന വേരിളക്കാൻ പോകുന്ന വൈറസ് ആണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് പ്രവചിക്കാം നാടാകെ നിശ്ചലമായത് നമ്മൾ കാണുന്നില്ലേ ഈ നിശ്ചലാവസ്ഥ മരവിച്ചുപോയ സമ്പത്ത് വ്യവസ്ഥയുടെ കൂടി നേർക്കാഴ്ചയാണ് കോവിഡ് 19 ഇനിയും എത്ര കാലം നമ്മെ വേട്ടയാടും എന്ന് പറയാൻ സാധ്യമല്ല കോവിഡ് 19 കാരണം സംസ്ഥാനത്തെ വ്യാപാരികളും കർഷകരും അടക്കമുള്ള ജനത ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് സമഗ്ര മേഖലകളെയും തളർത്തിക്കളഞ്ഞ ഈ രോഗകാലം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആത്മാർത്ഥമായ കൈത്താങ്ങ് തേടുന്നുണ്ട് കോവിഡ് 19 നെ പിടിച്ചുകെട്ടാൻ ഏറ്റവും പ്രാപ്തമായ സംസ്ഥാനമാണ് ആരോഗ്യകേന്ദ്രങ്ങളുടെ ശക്തമായ ശൃംഖലയുള്ള കേരളം. കൊറോണാ കാലത്തെ അതിജീവിക്കാൻ മുഖ്യമന്ത്രി ധാരാളം സഹായനിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം