ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/വേനലിൽ ഒരു മഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനലിൽ ഒരു മഴ

കത്തിജ്ജ്വലിക്കുന്നു സൂര്യൻ
കത്തിക്കരിയുന്നു മരങ്ങൾ
നട്ടം തിരിയുന്നു ജീവികൾ
വെട്ടിത്തിളക്കുന്നു ജലാശയം
പൊട്ടിക്കരയുന്നു ഭൂമി.


ഓടിയൊളിക്കുന്നു ജീവികളൊക്കെയും
താളം തെററുന്നു മനുഷ്യൻറെയും
ഓളങ്ങളില്ല ജലാശയങ്ങളിൽ
പാടുവാനില്ല കിളികളൊന്നും
പാറുവാനില്ല പറവകളൊന്നും.


പെട്ടെന്നു വന്നൊരു മഴയത്തിറങ്ങി
ചാടിക്കളിക്കുന്നു തവളകൾ
ഓടിക്കളിക്കുന്നു കുഞ്ഞുങ്ങളും
പാറിപ്പറക്കുന്നു പൂമ്പാററകളും.

ആടിത്തിമിർക്കുന്നു മരങ്ങളും
ചാഞ്ചാടിയാടുന്നുചെടികളും
കളകളം പാടിക്കിളികളും
മണം വാരി വിതയ്ക്കുന്നു ഭൂമിയും
മണ്ണിൻ മണം വാരി നിറയ്ക്കുന്നു ഭൂമിയും

അഭിമന്യ എം സുനിൽ
4 B ഗവ എൽ പി എസ് പേരുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത