സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
23:39, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ശരിക്കും എന്താണ് ഈ വാക്കിൻറെ അർത്ഥം എന്ന് ഒരു മൂന്നാം ക്ലാസുകാരിയായ എനിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടില്ല. ...ഇപ്പോൾ എൻറെ അനുഭവത്തിൽ നിന്നും എന്റെ അതിജീവനത്തെ പറ്റി ഞാൻ എഴുതുന്നു,

           ഞങ്ങൾ കുട്ടികളെ മാത്രമല്ല ലോകം മുഴുവനെയും മരവിപ്പിച്ചു കളഞ്ഞു  കൊറോണ....
         ഞങ്ങളുടെ വാർഷിക പരീക്ഷയ്ക്ക് കുറച്ചു ദിവസങ്ങൾ കൂടിയേ ഉണ്ടായിരുന്നുള്ളൂ..സ്കൂൾ ആനിവേഴ്സറി യുടെ തിരക്കിൽ ആയിരുന്നതിനാൽ തീർക്കാൻ പറ്റാത്ത പാഠഭാഗങ്ങൾ ഒക്കെ ടീച്ചർമാർ തിരക്കിട്ട് പഠിപ്പിച്ചു തീർക്കുന്ന ദിവസങ്ങൾ...ഒരു ദിവസം അമ്മ ജോലി കഴിഞ്ഞു വന്നപ്പോൾ പറഞ്ഞു 19 എന്ന ഒരു അസുഖം ചൈനയിൽ ഉണ്ടായി ഭയങ്കര പ്രശ്നമാണ് അവിടെ എന്ന്. ഞങ്ങൾക്കാർക്കും അതൊരു ഭയങ്കര സംഭവമായി തോന്നിയില്ല കാരണം ചൈന കേരളത്തിൽ അല്ലല്ലോ.,...😏
            ഒന്നു രണ്ടു ദിവത്തിനകം ആ അസുഖത്തെ ക്കുറിച്ചുള്ള വാർത്തകൾ കൂടിക്കൂടി വന്നു.."കൊറോണ" എന്ന ഒരു വൈറസ് ആണത്രേ ആ അസുഖം പരത്തുന്നത്...ഞാനും എൻറെ അനിയനും പേടിയോടെ അമ്മയോട് ചോദിച്ചു"അമ്മേ .. ഇവിടെ എങ്ങാനും അത് വരുവോ...😟
             ......ഏത്....,?  "കൊറോണ,...
                         ,"ഏയ്.. ഇങ്ങോട്ടെങ്ങ വരികേല...അത് ചൈനയിൽ അല്ലേ.... പെടിക്കണ്ട കേട്ടോ...." ആ മറുപടി ഞങ്ങൾക്ക് സമാധാനമായി. പിറ്റേന്ന് ക്ലാസിലും കൂട്ടുകാരികൾ ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു തന്ന ധൈര്യത്തിൽ അവരോടും തട്ടിവിട്ടു..."ഇംഗോട്ടെങ്ങും.. വരുകേലടി...."പക്ഷേ ആ ധൈര്യം കുറച്ചു ദിവസത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ..അമ്മ തന്നെ വന്നു പറഞ്ഞു.."നമ്മുടെ നാട്ടിലും വന്നല്ലോ .. പൊന്നേ..." .😨... എന്ന്...
 അതുകൊണ്ട് എപ്പോഴും വൃത്തിയായി ഇരിക്കണം..പ്രത്യേകിച്ച് കൈകൾ സോപപുപയോഗിച്ചു കഴുകണം, വെള്ളം എപ്പോഴും കുടിക്കണം ...എന്നൊക്കെ പറഞ്ഞു തന്നു..
                             അമ്മേടെ . പറച്ചിലിന്റെ രീതിയോക്കെ കണ്ടപ്പോൾ ഞങ്ങളുടെ  പേടി കൂടി.....🥺..പിന്നെ കൂടുതലും സൊപ്പിലും വെള്ളത്തിലും ആയി  ഞങ്ങളുടെ ശ്രദ്ധ...
                      ഒന്നു രണ്ടു ദിവസത്തിനു ശേഷം ഞങ്ങൾക്കുള്ള സന്തോഷ വാർത്ത എത്തി... "കൊറോണ കാരണം ഞങ്ങളുടെ ജില്ലയിലെ സ്കൂളുകൾക്ക് അവധി.." 🙂🙂

സന്തോഷം.....ചെയ്യാനുള്ള ഒരു ഹോംവർക്ക് ചെയ്തിട്ടില്ലാരുനേ..അത് ചെയ്യാൻ സമയം കിട്ടില്ലോ...

       പിറ്റേദിവസം പിന്നേം അവധി...നല്ല സന്തോഷം...😊☺
                        ഈ സമയം ഇടുക്കി യില് നിന്നും പപ്പയും വന്നു.ഞങ്ങളുടെ പരീക്ഷ വേണ്ടെന്ന് വെച്ച വാർത്തയും വലിയ താമസമില്ലാതെ കിട്ടി.....അതൊരിച്ചിരി സങ്കടം ഉണ്ടാക്കി...😞.....പരീക്ഷ മാറ്റി വയ്ക്കാത്ത ചേച്ചിയിടെയും ചേട്ടന്റെയും സങ്കടം കണ്ടതും ഞങ്ങടെ സങ്കടം ..എങ്ങോട്ട് പോയി എന്ന് അറിയത്തില്ല...😇ഒരാഴ്ച പപ്പാടെ കൂടെ ഇടുക്കിയിലെ വീട്ടിൽ പോയി അടിച്ചു പൊളിച്ചു വരാമെന്ന് തീരുമാനമെടുത്ത ഞങ്ങൾ ഇങ്ങ് പോന്നു....🤓... ഇടുക്കിയിലേക്ക്......, 
               പിന്നീടാണ് ഞങ്ങളുടെ ..എല്ലാ തീരുമാനങ്ങളും മാറിമറിഞ്ഞത്.😗...ഇവിടെ ഞങ്ങൾക് സന്തോഷം ഒക്കെ ആണ് പപ്പാ ഞങ്ങളുടെ കാര്യങ്ങൾ ഒക്കെ നോക്കുന്നുണ്ട്... എന്നാലും ഒരു വിഷമം...😞..അമ്മയെ കാണാനും കൂടെ കിടക്കാനും പറ്റുന്നില്ല ചേച്ചിയോടും ചേട്ടായിയും കൂട്ടുകൂടാനും വഴക്കിടാൻ പറ്റുന്നില്ല .... കൂട്ടുകാരെ ഒക്കെ ഓർമ്മ വരാൻ തുടങ്ങി ...😒ടിവിയിൽ ആണെങ്കിൽ നെക്കുറിച്ചുള്ള പേടിപ്പിക്കുന്ന വാർത്തകൾ മാത്രം😨 അമ്മയാണെങ്കിൽ ഇടയ്ക്കിടെ സോപ്പിട്ട് എഴുതാനും വെള്ളം കുടിക്കാൻ ഒക്കെ വിളിച്ചു ഓർമ്മിപ്പിക്കാൻ തുടങ്ങി🤥 മൊബൈലിനു റേഞ്ച്  കുറവായ കാരണം പെട്ടെന്ന് കട്ട് ആവും ..എനിക്ക് അമ്മയെ കാണാതിരിക്കാൻ പറ്റാതെയായി ഒന്നുരണ്ടുവട്ടം വീട്ടിലേക്ക് തിരിച്ചു പോയാലോ 😒എന്ന് പപ്പയോട് ചോദിക്കുകയും ചെയ്തു ...അപ്പോൾ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു ....🤥ആർക്കും  എങ്ങോട്ടും..പോകാൻ പറ്റത്തില്ല ....😗എന്നാ ചെയ്യാനാ..... എന്റെ.. തലമുടി ആണ് എൻറെ ഏറ്റവും വലിയ പ്രശ്നമായി തീർന്നത്.....🤥.. എന്റെ മാത്രമല്ല...പപ്പായുടേ

യും... അല്ലെങ്കിലും പെൺപിള്ളേരുടെ മുടി കെട്ടാൻ പപ്പാ മാർക്ക്.. അറിയില്ലല്ലോ....വീട്ടിൽ ആയിരുന്നപ്പോൾ ചേച്ചിയും അമ്മയും ആ കാര്യം ചെയ്തതുകൊണ്ട് അതൊരു ബുദ്ധിമുട്ടായി എനിക്ക് തോന്നിയിട്ടില്ല ... അറിയാവുന്ന പോലെ ഒക്കെ എനിക്ക് തലമുടി പപ്പാ.. കെട്ടി തന്നു.... കെട്ടിയതും കെട്ടാത്തതും ...എല്ലാം ഒരുപോലെ😬 എനിക്കുതന്നെ കണ്ണാടിയിൽ നോക്കിയപ്പോൾ ഇഷ്ടപ്പെട്ടില്ല .... അവസാനം ഞാൻ തന്നെ എൻറെ തലമുടി ചീകാൻ തീരുമാനിച്ചു ....ഈ കാര്യത്തിൽ ഒരു പ്രശ്നവും ഇല്ലാത്ത എൻറെ അനിയനെ കണ്ടപ്പോൾ.., അപ്പോൾ എൻറെ തലമുടി മൊട്ട അടിച്ചാലോ എന്നുവരെ ഞാൻ ചിന്തിച്ചു....😒 കളഞ്ഞു ......അമ്മയെയും ചേച്ചിയെയും ചേട്ടനെയും കാണാത്ത ബുദ്ധിമുട്ട് ഒരുവശത്ത് ...കുളി തലമുടി തുടങ്ങിയ തന്നത്താനെ ചെയ്യേണ്ടി വന്ന കാര്യങ്ങൾ ഓർത്തു ഉള്ള ബുദ്ധിമുട്ട് അത് വേറെ....."ലോക് ഡൗൺ...." ആണത്രേ... എന്താണത് എന്ന് ശരിക്കും അങ്ങോട്ട് അറിയത്തില്ല ..... ആർക്കും പുറത്തു പോകാൻ പറ്റത്തില്ല .... വണ്ടികളൊന്നും ഓടത്തില് ഇല്ല.... കടകൾ തുറക്കില്ല....അത്രയും അറിയാം പപ്പയുടെ ബൈക്കിൽ അങ്ങോട്ട് പോകാം എന്ന..തീരുമാനം ഒക്കെ ടിവിയിലെ പോലീസിനെ തല്ല് കണ്ടതോടെ വേണ്ടാന്ന് വെച്ചു...😯 അവധിക്കാല പ്രവർത്തനം തുടങ്ങിയത് അമ്മ പറഞ്ഞു എന്നോട് ചെയ്യാനും പറയുന്നുണ്ട് പക്ഷേ അമ്മ കൂടെയില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ തോന്നുന്നില്ല.... സാരമില്ല വരുമ്പോൾ ചെയ്യാമെന്ന് അമ്മ എന്നെ ആശ്വസിപ്പിച്ചു.,... ......... കഴിഞ്ഞ ഞായറാഴ്ച കലണ്ടറിൽ ഓശാന പെരുന്നാൾ ആയിരുന്നു ... പക്ഷേ... പള്ളിയിൽ ഒന്നും പോയില്ല... കുരുത്തോല ഒന്നും മേടിച്ചില്ല ..... പള്ളികൾ ഒക്കെ അടച്ചേക്കുവ എന്ന്..പപ്പായും അമ്മയും പറഞ്ഞു.. എനിക്കൊന്നും മനസ്സിലായില്ല... ഓല മേടിക്കാത്തഓശാന പെരുന്നാൾ....

    ഞങ്ങളെ... പോലെ ഒറ്റപ്പെട്ടുപോയ പിള്ളേര് വേറെ ഉണ്ടാവുമായിരിക്കും.. പപ്പാ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്.... എന്നാലും ഒരു വിഷമം..😔എന്നാണ് ഈ ലോൾഡൗൺ തീരുക.,.. ഈ കൊറോണ എന്നാണ് ഒന്ന് പോവുക..😒. ഓരോ ദിവസവും ഞങ്ങൾ. അത് ഓർത്തുകൊണ്ടാണ് എഴുന്നേൽക്കുന്നത്... ഇപ്പോൾ തനിയെ തലമുടി ചീകാനും തനിയെ കുളിക്കാനും ഒക്കെ പഠിച്ചു ...ഇങ്ങനെ തനിയെ നമ്മൾ ഓരോന്ന് ചെയ്തു പഠിക്കുന്നതിന് ആണോ അതിജീവനം ...എന്ന് പറയുന്നേ... അങ്ങനെയാണെങ്കിൽ ഞാനും ഇപ്പോൾ അതിജീവനത്തിലാണ് ....ആരും പറയാതെ തന്നെ കാര്യങ്ങൾ ചെയ്യാൻ എനിക്കിപ്പോൾ കുറെയൊക്കെ അറിയാം അനിയനും അമ്മയും ചേച്ചിയും ചേട്ടനും കാണാത്തതിൽ വിഷമിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് ഞങ്ങൾക്ക് അവിടെ എത്താൻ പറ്റുന്നത്....  ?എത്ര നാൾ ആകും ഈ അസുഖം പോകാന്.....? പോകാതിരിക്കാൻ ഇത് ക്യാൻസർ ഒന്നുമല്ലല്ലോ.. ടിവിയിൽ ഒക്കെ കേരളത്തെ പ്രശംസിച്ച് വലിയ ആളുകളും മന്ത്രിമാരും ഒക്കെ പറയുന്നത് കേൾക്കാം ..."കേരളം" എല്ലാവർക്കും മാതൃകയാണ്....എന്നൊക്കെ.. അപ്പോൾ എൻറെ നാടല്ലേ... ഏറ്റവും നല്ലത് .,. എൻറെ കേരളത്തിലല്ലേ.... അസുഖം പെട്ടെന്ന് മാറുന്നത് ....ഇപ്പോൾ എല്ലാ ദിവസവും വൈകിട്ട് 6 മണി ആകുമ്പോൾ ടിവിയിൽ മുഖ്യമന്ത്രിയെ കാണാം ...ഞങ്ങളും ഇരുന്നത് കാണും. മന്ത്രി സർ  പറയുന്നത് കേൾക്കാൻ നല്ല രസമാണ് ..നന്നായി മനസ്സിലാവും.. ഞങ്ങളെ കണക്ക് പഠിപ്പിക്കാനും ഇതുപോലെ ഒരാൾ മതിയായിരുന്നു ....ഇനി എന്നാണ് സ്കൂൾ തുറക്കുന്നത് ....നാലാം ക്ലാസിൽ കയറാൻ കൊതിയായി.... ഞങ്ങളെപ്പോലുള്ള കുട്ടികളെല്ലാം കാത്തിരിക്കുന്നത് അസുഖം പെട്ടെന്ന് തന്നെപോയിക്കിട്ടി..സ്കൂൾ ഒന്ന്  വേഗം തന്നെ തുറന്നിരുന്നെങ്കിൽ.. എന്നാണ്...... മാറും......മാറാതിരി ക്കില്ല.. കാരണം..നമ്മൾ കേരളത്തിലല്ലെ....
                          🌴🌴🌴🌴🌴 ദൈവത്തിൻറെ സ്വന്തം നാട്ടിൽ....🌴🌴🌴🌴🌴🌴🌴🌴🌴....
റോസ് മേരി റോയ്
3 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം