ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ലോകം വലിയൊരു വിപത്തിനെ നേരിടുകയാണല്ലോ . ഈ പശ്ചാത്തലത്തിൽ അല്പം ശുചിത്വ ശീലങ്ങകളെക്കുറിച്ച് നമുക്ക് ഒന്ന് ചിന്തിക്കാം . ശുചിത്വം നമ്മുടെ ഉത്തരവാദിത്തമാണ് . ശുചിത്വം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുചിത്വമില്ലെങ്കിൽ ആരോഗ്യവുമില്ല .ശുചിത്വമില്ലാത്ത അവസ്ഥ രോഗങ്ങളിലേക്കു നമ്മെ നയിക്കുന്നു.വ്യക്തി ശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വം കൂടി ഉണ്ടായാലേ നമുക്ക് നിലനിൽക്കാൻ കഴിയൂ . കുട്ടികളായ നമുക്ക് വ്യക്തിശുചിത്വത്തിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാവും .ഒന്ന് ചിന്തിക്കാം . വീടുകളിലേക്ക് നമുക്കൊന്ന് പോകാം . നമ്മുടെ വീട്ടിൽ ദിനം പ്രതി എന്തെല്ലാം മാലിന്യങ്ങൾ ഉണ്ടാവുന്നുണ്ട് , നമ്മുടെ വീടും പരിസരവും എല്ലായ്പ്പോഴും ശുചിയാണോ? മാലിന്യങ്ങൾ നമ്മൾ എങ്ങനെയാണു നിർമാർജനം ചെയ്യുന്നത് ? പ്ലാസ്റ്റിക് മാലിന്യങ്ങൾ നാം കത്തിക്കാറില്ലേ? വലിച്ചെറിയാറില്ലേ? ശുചിത്വത്തിന്റെ ആദ്യപാഠങ്ങൾ നാം പഠിക്കേണ്ടത് നമ്മുടെ വീട്ടിൽ നിന്നുമാണ് .കുട്ടികൾ മുതൽ മുതിർന്നവർ വരെ വ്യക്തിശുചിത്വം പാലിക്കണം .ദിവസവും കുളിക്കുക , നഖങ്ങൾ വെട്ടി വൃത്തിയാക്കുക,രണ്ടു നേരം ദിവസവും പല്ലു തേക്കുക , വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം .ചെരിപ്പുകൾ ധരിക്കണം ,ആഹാരത്തിനു മുൻപും പിൻപും കൈയും വായും കഴുകണം , വീടും പരിസരവും ശുചിയാക്കണം . മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കണം. ഇതൊക്കെ ആരോഗ്യമുള്ള കുടുംബങ്ങൾ ഉണ്ടാവുന്നതിനു നമ്മെ സഹായിക്കും . പരിസര ശുചിത്വത്തിനായി നമുക്ക് ചില കാര്യങ്ങൾ ചെയ്യാനാവും . മാലിന്യങ്ങൾ തരംതിരിച്ചു ഉറവിടത്തിൽ തന്നെ സംസ്കരിക്കാം ,ദ്രവിക്കുന്ന മാലിന്യങ്ങൾ വളമാക്കി മാറ്റുക, വീടിന്റെ പരിസരത്തും മറ്റും ചപ്പുചവറുകൾ കുന്നുകൂടുന്നത് അനുവദിക്കരുത് .കിണറിൽ മാലിന്യങ്ങൾ വീഴാതിരിക്കാൻ വല കെട്ടി സംരക്ഷിക്കുക ,തൊഴുത്തു പോലുള്ള ഇടങ്ങൾ , പട്ടിക്കൂടുകൾ ,മൃഗങ്ങളെ പാർപ്പിക്കുന്ന മറ്റിടങ്ങൾ ,തുടങ്ങിയവ ശുചിയായി സൂക്ഷിക്കുക .കൊതുകുനശീകരണം ഉറപ്പുവരുത്തേണ്ടതുണ്ട്. വീടിനു പരിസരങ്ങളിലും ഫ്രിഡ്ജ്, ചെടിച്ചട്ടികൾ തുടങ്ങിയവയിലും മലിനജലം കെട്ടിക്കിടക്കുന്നില്ല എന്നുറപ്പാക്കേണ്ടത് അനിവാര്യമാണ് .
[[Category:അക്ഷരവൃക്ഷം * ശുചിത്വം പദ്ധതിയിലെ സൃഷ്ടികൾ]][[Category:പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം * ശുചിത്വം -2020 സൃഷ്ടികൾ]][[Category:കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം * ശുചിത്വം -2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം * ശുചിത്വം പദ്ധതിയിലെ ലേഖനംകൾ]][[Category:പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം * ശുചിത്വം ലേഖനംകൾ]][[Category:പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം * ശുചിത്വം സൃഷ്ടികൾ]][[Category:കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം * ശുചിത്വം -2020 ലേഖനംകൾ]][[Category:പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം * ശുചിത്വം സൃഷ്ടികൾ]]
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |