തെന്നടി ഗവ എൽ പി എസ്/അക്ഷരവൃക്ഷം/ശീലമാക്കണം വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശീലമാക്കണം വ്യക്തിശുചിത്വം

വ്യക്തിശുചിത്വം പാലിക്കാൻ നമുക്ക് സർക്കാരിന്റെ നിർദ്ദേശം വേണ്ടി വന്നു. എന്തിന്? ഈ വ്യക്തിശുചിത്വം സ്വയം പാലിച്ചിരുന്നുവെങ്കിൽ ഇന്ന് നമുക്ക് ഈ ഗതി വരുമായിരുന്നോ ? ലോക്ഡൗണിനു ശേഷവും വ്യക്തിശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. കൈകാലുകൾ വൃത്തിയാക്കുക, വായിലും മുഖത്തും സ്പർശിക്കാതിരിക്കുക ,പൊതു സ്ഥലത്ത് തുപ്പാതിരിക്കുക, പൊതുശുചി മുറികൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക എന്നിവ ശീലമാക്കണം. പുറത്തിറങ്ങുന്നത് കൃതമായ മുൻകരുതലോട് കൂടിയാവണം. വ്യക്തിശുചിത്വം പാലിക്കുന്ന രാജ്യങ്ങളിൽ കൊറോണ വ്യാപനം കുറവായിട്ടാണ് കാണപ്പെടുന്നത്. വ്യക്തിശുചിത്വം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും. തീർച്ച. പരീക്ഷണത്തിന്റെ ഈ കാലയളവിൽ സ്വന്തം കുടുംബത്തെപ്പോലും മറന്ന് നിസ്വാർത്ഥ സേവനം ചെയ്യുന്ന ഏവർക്കുമുള്ള കടപ്പാട് ഒരു നന്ദിയിൽ തീരുന്നതല്ല.

ആഷിക് കെ.എസ്
4 A ഗവ.എൽ.പി.എസ് തെന്നടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം