എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/എൻ്റെ കൊറോണക്കാലം
എന്റെ കൊറോണക്കാലം
ഞാൻ അവധിക്കാലത്തിന് മുന്നേ ഉമ്മ വീട്ടിലെത്തിയിരുന്നു. വളരെ സന്തോഷത്തോടെയാണ് ഇവിടെ എത്തിയത്.എത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ എൻ്റെ സങ്കല്പങ്ങളൊക്കെ ആകെ പൊളിഞ്ഞു. എൻ്റെ ഉമ്മാമയ്ക്ക് പെട്ടെന്നുണ്ടായ അറ്റാക്ക് കാരണം ആശുപത്രിയിലായി.പിന്നീട് ഞാനായിരുന്നു ഉമ്മാമയെ സംരക്ഷിച്ചിരുന്നത്.അങ്ങനെ ഞാൻ വളരെയധികം വിഷമത്തിലായി. ഞാൻ ഉമ്മാമയ്ക്ക് ഗുളികകളും സൂചിയിൽ ഇൻസുലിനും എടുത്തു നൽകും. ഉമ്മാമ സൂചിയിൽ 10 മില്ലി എടുക്കേണ്ടതിന് പകരം 20 മില്ലി എടുക്കും. അസുഖമില്ലാത്തപ്പോൾ നല്ല ഉഷാറായിരുന്നു.പക്ഷെ ഇപ്പോൾ എല്ലും തോലുമായിരിക്കുന്നു. കൊറോണ തുടങ്ങിയതു മുതൽ എൻ്റെ ഉമ്മ ചക്കക്കുരു കൊണ്ടുള്ള പരീക്ഷണത്തിലാണ്. ചക്കക്കുരു ഷെയ്ഖ്, ചക്കക്കുരു പായസം, തോരൻ തുടങ്ങിയവ. ഒരു ദിവസം ഞാൻ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ എന്നെ പോലീസ് പിടിച്ചു. കുട്ടികൾ കടയിൽ പോകാൻ പാടില്ലെന്നും കൊറോണയെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് പറഞ്ഞു തന്നു. ഇനിയെല്ലാവരും ശ്രദ്ധിക്കുമല്ലോ. പുറത്തിറങ്ങി അടുത്തുള്ള വീടുകളിൽ പോലും പോകരുത്. പുറത്തിറങ്ങി വീട്ടിൽ കയറുമ്പോൾ കൈയും മുഖവും നന്നായി സോപ്പിട്ട് കഴുകണം. എൻ്റെ വീട്ടു പറമ്പിൽ പോയി ഞാനെന്നും കശുവണ്ടിയും കുരുമുളകും പെറുക്കാറുണ്ട്. പറമ്പിലിറങ്ങിയപ്പോഴാണ് പറമ്പിൻ്റെ സൗന്ദര്യം അനുഭവിച്ചറിയാൻ കഴിഞ്ഞത്. പറമ്പിലെ പച്ചക്കറി കളായ മുരിങ്ങ, പപ്പായ, പച്ചമുളക്, കാന്താരി, കപ്പ, ചേന, ചേമ്പ്, വാഴക്കുമ്പ്, ഇഞ്ചി, മഞ്ഞൾ, കറിവേപ്പില എന്നിവയൊക്കെ ഞങ്ങളുടെ ഭക്ഷ്യവസ്തുക്കളായി. പറമ്പിലെ കൃഷി കണ്ടപ്പോൾ ഞാൻ സ്വന്തമായി മുരിങ്ങ നട്ടു പരിപാലിക്കാൻ തുടങ്ങിയിട്ടുണ്ട്. കൊറോണ പോലോത്ത പ്രയാസങ്ങളിൽ ഇത്തരം വീട്ടുപച്ചക്കറികൾ നമുക്കേറെ ഉപകാരപ്രദമാണ്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം