പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/അവധിക്കാല പ്രവർത്തനങ്ങൾ
അവധിക്കാല പ്രവർത്തനങ്ങൾ
കോവിഡ്-19എന്ന മഹാമാരി മൂലം നേരത്തേ അവധിയിലേക്ക് പ്രവേശിക്കേണ്ടി വരുകയുംപുറത്തേക്ക് ഇറങ്ങാൻകഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു.തൻമൂലം വീട്ടിൽ തന്നെ സമയം ചിലവഴിക്കേണ്ട അവസ്ഥ ആണ് ഉണ്ടായത്.ഈ ഒരു അവസ്ഥ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നാണ് ഞാൻ ചിന്തിച്ചത്.അപ്പോഴാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണാൻ ഇടയായത്.അതിൽ വീട്ടിൽ തന്നെ കഴിയുന്നവർക്ക് പച്ചക്കറി കൃഷി ചെയ്യാമെന്ന് ഒരു അഭിപ്രായം കാണുകയുണ്ടായി.ആ വാർത്ത കണ്ടതോടുകൂടി ചെറുതായി ഒരു പച്ചക്കറിത്തോട്ടം ചെയ്യാമെന്ന് തീരുമാനിച്ചു.അങ്ങനെ വീട്ടിൽ സൂക്ഷിച്ചിരുന്ന പയർ,വെണ്ട,പച്ചമുളക്,പാവൽ എന്നിവയുടെ വിത്തുകൾ ഗ്രോബാഗിലും തറയിലുമായി പാകി.പിന്നെ ഓരോ ദിവസവും ടീച്ചർമാർ ഓൺലൈനായി എല്ലാ വിഷയങ്ങളുടേയും പഠനപ്രവർത്തനങ്ങൾ തരുകയും അത് ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു.അങ്ങനെ ഇതോടൊപ്പം പഠനവുംതുടരാൻ സാധിക്കുന്നുണ്ട്.ടീച്ചേഴ്സ് എല്ലാവരും തന്നെ കുട്ടികളുടെ കഴിവ് വീട്ടിലിരുന്നാണെങ്കിലും പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്.വീട്ടിൽ ചെറിയൊരു പൂന്തോട്ടം നിർമ്മിച്ചു.പരീക്ഷ ആയതിനാൽ നിർത്തിവെച്ചിരുന്ന ഡാൻസ് വീണ്ടും പ്രാക്ടീസ് ചെയ്യാൻ തുടങ്ങി.ധാരാളം സമയം കിട്ടുന്നതുകൊണ്ട് ഇങ്ങനെയുള്ള പല ജോലികൾ ചെയ്യാൻ സാധിക്കുന്നുണ്ട്. ഇടക്ക് അമ്മയെ അടുക്കളയിൽ പാചകത്തിന് സഹായിക്കാറുണ്ട്.വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കി. മനസ്സിന് സന്തോഷം ഉളള ജോലികൾ ചെയ്യുന്നതുകൊണ്ട് വീട്ടിലിരിക്കുന്നതിന്റെ വിരസത അനുഭവപ്പെടുന്നില്ല.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത