ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/ കരുതലോടെ....
കരുതലോടെ......
അങ്ങ് ദൂരെ പുഞ്ചൻപാടം എന്ന കൊച്ചുഗ്രാമത്തിൽ ഒരു പെൺകുട്ടിയും അവളുടെ കുടുംബവും വളരെ സന്തോഷത്തോടെ ജീവിച്ചുവരുകയായിരുന്നു. കൃഷിപ്പണിയും നെയ്ത്തും ഒക്കെ ആയിരുന്നു അവരുടെ പണി. അങ്ങനെയിരിക്കെ അവളുടെ അമ്മയ്ക്ക് കലശലായ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു.അവളുടെ അച്ഛൻ ഉടൻ തന്നെ അവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അവളുടെ അമ്മയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ഉടൻ തന്നെ പലതരം ടെസ്റ്റുകളും മറ്റും ചെയ്തു. ടെസ്റ്റുകളുടെ ഫലം വന്നപ്പോളാണ് അവർക്ക് മനസ്സിലായത് അവർക്ക് മാരകമായ ഒരു രോഗം പിടിപ്പിട്ടിരിക്കയാണ് എന്ന്.ലോകത്ത് ഇതുവരെ ഈ രോഗത്തിനു വേണ്ടിയുള്ള മരുന്നുപോലും കണ്ടുപിടിച്ചിട്ടില്ല. കൊറോണ അതായത് കോവിസ് 19 എന്നാണീ അസുഖത്തിൻ്റെ പേര്. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ശ്വാസനാളത്തിലാണ് ഈ അസുഖം പിടിപ്പെടുന്നത്. അവളുടെ അമ്മയെ ഒറ്റക്ക് ഒരു മുറിയിൽ തന്നെ മാറ്റി.ബന്ധുക്കളെ കാണാനോ സംസാരിക്കാനോ അവർക്കിനി ആകില്ല. അവരുടെ അസുഖം വളരെയധികം കൂടുതലായ അവസ്ഥയിലേക്കാണ് ഇപ്പോൾ, ഇതുവരെ മരുന്നുപോലും കണ്ടുപിടിക്കാത്ത അവസ്ഥയിൽ ആ അമ്മ ഇനി ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്നു പോലും ഉറപ്പില്ല.അവർക്ക് ഈ രോഗം എവിടെ നിന്നു വന്നു എന്ന് ആർക്കും ഒരുപിടിയും കിട്ടിയില്ല. അവർക്ക് ഇത്രയും മാരകമായ അസുഖം വന്നതിനെ തുടർന്ന് നാട്ടുകാർ പോലും അവരുടെ കുടുംബത്തിനെ ഒറ്റപ്പെടുത്തി.കാരണം ഈ അസുഖം ഉള്ളവരോട് നമ്മൾ സമ്പർക്കം പുലർത്തുവാണേൽ രോഗം പടരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ആ അമ്മയെ ഒറ്റക്ക് ഒരു മുറിയിൽ ഉറ്റവരെ കാണാൻ അനുവദിക്കാതെ പാർപ്പിച്ചിരിക്കുന്നത് .ഈ രോഗം ഉള്ളവരുമായോ നിരീക്ഷണത്തിൽ ഉള്ളവരുമായോ നമ്മൾ സാമൂഹിക അകലം പാലിച്ചു തന്നെ നിൽക്കണം. കൈ നന്നായി സോപ്പുപയോഗിച്ച് കഴുകുകയും, മാസ്ക് ധരിക്കുകയും വേണം. നമ്മൾ എത്രത്തോളം ശ്രദ്ധ പുലർത്തുന്നുവോ അതിലൂടെ നമുക്കീ രോഗ പകർച്ച തടഞ്ഞു നിർത്താം. ആ അമ്മയ്ക്ക് അങ്ങനെ ഒരു മാരകമായ അസുഖം വന്നു എന്നു കരുതി നമ്മൾ അവരുടെ കുടുംബത്തെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത്.ഒന്നായി ഒറ്റക്കെട്ടായ് നിന്ന് ഈ മഹാമാരിയിൽ നിന്ന് ആ അമ്മയെയും നമ്മുടെ സമൂഹത്തെയും നാം സംരക്ഷിക്കുകയാണ് വേണ്ടത്. ഒന്നിച്ചു നിന്നാൽ ഏതു മഹാമാരിയെയും നമുക്ക് ഭൂമിയിൽ നിന്ന് തുരത്താനാകും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ