നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വരദാനം


ധുനിക യുഗത്തിലെ മനുഷ്യർ ജീവിതത്തിൽ തങ്ങൾക്ക് എന്തൊക്കെയോ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള തത്രപ്പാടിലാണ് .നാളെ എന്ത് എന്ന് നാം ചിന്തിക്കുന്നില്ല. നമ്മുടെ പൂർവ്വികർ ലളിതമായ ജീവിത ശൈലിയിൽ പലതും കാത്തു സൂക്ഷിച്ച് അടുത്ത തലമുറയ്ക്കായി അവ ഒരുക്കിവെച്ചു. എന്നാൽ നമ്മളതിനെ ദുർവിനിയോഗം ചെയ്യകയാണ്.
പുഴകൾ, മൃഗങ്ങൾ ,പക്ഷികൾ, വൃക്ഷങ്ങൾ എന്നിങ്ങനെയുള്ളവയിൽ ഒരു ചെറിയ ഘടകം മാത്രമാണ് മനുഷ്യൻ .എന്നാൽ അവയിൽ തിരിച്ചറിവുള്ളതും മനുഷ്യനാണ് . സ്വന്തം സ്വാർത്ഥത കൊണ്ട് പലതും നേടിയെടുക്കുന്നതിനു വേണ്ടി പുഴകൾ മലിനമാക്കന്നു ,മരങ്ങൾ വെട്ടുന്നു, പ്ലാസ്ടിക് മാലിന്യങ്ങൾ പൊതു വഴികളിലേക്ക് വലിച്ചെറിയുകയും ,കത്തിച്ചു കളയുകയും ചെയ്യുന്നു. ഇതിലൂടെ നമുക്കുണ്ടാവുന്ന പ്രശ്നങ്ങൾ എത്ര വലിയതാണെന്ന് ഓർക്കുക .പ്രളയം, മണ്ണൊലിപ്പ്, ഉരുൾപ്പൊട്ടൽ ഇവയെല്ലാം നാം നേരിട്ടു. എന്നിട്ടും നമ്മുടെ തെറ്റുകൾ തിരുത്താൻ നാം ശ്രമിച്ചില്ല .ജീവിതo ഒന്നേയുളളൂ അത് മറ്റുള്ളവർക്ക് പ്രയോജനമുള്ളതാവണം .നമുക്കുള്ള അവകാശങ്ങൾ പോലെ തന്നെ, ഈ ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കു മുണ്ട്. പ്രകൃതി നമ്മുക്ക് ദൈവം തന്ന വരദാനമാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്.


ജാസ്മിൻ ജോയ്.
10 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം